ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

129

രോഗിയുടെ സ്വാഭാവികശ്വാസോച്ചാസങ്ങളെ അനുസരിച്ചിരിക്കേണം. സ്വാഭാവികമായ ശ്വാസം വേണ്ടപോലെ ക്രമത്തിലായാൽ കൃത്രിമശ്വസനക്രിയ നിർത്തി ദേഹത്തെ ചൂടു പിടിപ്പിപ്പാനും രക്താഭിസരണം ക്രമമായുണ്ടാവാനും കൈകാലുകളേയും ദേഹത്തെയും ചോട്ടിൽ നിന്നു മേലോട്ടായി ഊക്കോടെ തിരുമ്മേണം. പിന്നെ രോഗിയെ സമീപത്തുള്ള വീട്ടിലേക്കു കൊണ്ടുപോയി നല്ല ചൂടുള്ള കമ്പിളികൊണ്ടു പുതപ്പിച്ചു, ചൂടുവെള്ളം നിറച്ച കുപ്പികളും ചൂടു പിടിപ്പിച്ച ഇഷ്ടികകളും പ്ലാനലിൽ ചുറ്റിപ്പൊതിഞ്ഞു ദേഹത്തിന്റെ രണ്ടു പാർശ്വഭാഗങ്ങളിലും ഉള്ളങ്കാലിലും വെക്കേണം. രോഗിക്കു മൂർച്ച തെളിഞ്ഞു ബോധമുണ്ടായി വല്ലതും ഉള്ളിലേക്തകു ഇറക്കുവാൻ ശക്തിയുണ്ടായാൽ , കുടിപ്പാനായി അല്പം ചൂടുള്ള കാപ്പിയോ ചായയോ കൊടുക്കേണം. ശ്വാസം വീണ്ടും നിന്നു പോകാതിരിക്കേണ്ടതാക കൊണ്ടു കുറെനേരം രോഗിയെ ശ്രദ്ധിച്ചു നോക്കിക്കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/146&oldid=166861" എന്ന താളിൽനിന്ന് ശേഖരിച്ചത്