ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132 കാറ്റും ധാരാളമായി ഗതാഗതം ചെയ്യത്തക്ക നിലയിൽ ആക്കേണം. രോഗിയെ പുറത്തു ശുദ്ധവായുവുള്ള സ്ഥലത്തു കൊണ്ടുവന്ന ഉടനെ അവന്റെ ദേഹത്തിൽ മുറുകിയിരിക്കുന്ന വസ്ത്രങ്ങളെ തളർത്തി കൃത്രിമശ്വസനക്രിയ നടത്തുക. രോഗിക്കു ബോധം വന്നശേഷം അവന്നു ചൂടുള്ള ഒരു കോപ്പ കാപ്പിയോ ചായയോ കുടിപ്പാൻ കൊടുക്കുക.

[c] നെഞ്ഞത്തു  മൺകട്ടയോ  ഘനമുള്ള  മറ്റുവല്ല സാധനങ്ങളോ  വീണു ശ്വാസം  മുട്ടിപ്പോയാൽ:-രോഗിയെ ആ സ്ഥിതിയിൽ നിന്നും കഴിയുന്ന  വേഗത്തിൽ  മോചിപ്പിക്കുക. മൂക്കത്തു  അഘ്രാണക്ഷാരമോ [smelling salts] നവക്ഷാരമോ പിടിക്ക. കൃത്രിമ ശ്വാസന

ക്രിയ നടത്തുക.

[d]തൊണ്ടയടപ്പുകൊണ്ടു ശ്വാസം മുട്ടൽ:-ഇതു ഭക്ഷണസാധനങ്ങളെ ധൃതിയിൽ വിഴുങ്ങുന്നതിനാലോ,നാണ്യങ്ങൾ,കൃത്രിമപ്പല്ലുകൾ എന്നിവ തൊണ്ടയിൽ കുടുങ്ങിപ്പോകുന്നതിനാലോ, സാധാരണയായി ഉണ്ടാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/149&oldid=166864" എന്ന താളിൽനിന്ന് ശേഖരിച്ചത്