ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

133

   ചികിത്സ:-വായിൽ വിരലിട്ട് തൊണ്ടയിൽ കുടുങ്ങിയ സാധനത്തെ പുറത്തേക്കു തോണ്ടിയെടുക്കുക, അങ്ങിനെ അതെടുത്തു കളവാൻ സാധിക്കാഞ്ഞാൽ  ശ്വാസനാളമാർഗ്ഗത്തിൽ നിന്നു അതിനെ കീഴൊട്ടു തൊണ്ടക്കുള്ളിൽ തള്ളുക .രോഗിയെചാച്ചിരുത്തി മുതുകിന്മേൽ തട്ടികൊണ്ടിരുന്നാൽ ചിലപ്പേൾ കുടുങ്ങിയ സാധനം പുറത്തുവരും .രോഗി കുരക്കുന്നതിനാലും ചിലപ്പോൾ സാധനം പുറത്തു ചാടും. തൊണ്ടയിൽ കുടുങ്ങിയ സാധനം എടുത്തു കളഞ്ഞതിനു ശേഷം രോഗിക്ക്ശ്വാസം നിന്നുപോയിരുന്നെങ്കിൽ കൃത്രിമശ്വസനക്രിയ നടത്തണം. 

വിഷം തീണ്ടൽ

വായിൽകൂടി വിഷം അകത്തുകടന്നാൽ അതേതു മാതിരി എന്നു നിർണ്ണിയിപ്പാൻ പലപ്പോഴും അസാദ്ധ്യം തന്നെ.അതുകൊണ്ടു വിഷത്തിന്റെ സ്വഭാവം അറിവാൻ തരമില്ലാത്ത സന്ദർഭങ്ങളിൽ താഴെ പറയും പ്രകാരം ചികിത്സനടത്തേണം:- ഒന്നാമത് ഡാകാടറെ ഉടനെ വരുത്തുക.ചുണ്ടുകളിന്മേലോ വായ്ക്കകത്തോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/150&oldid=166865" എന്ന താളിൽനിന്ന് ശേഖരിച്ചത്