ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

134 വല്ല കറകളും ഉണ്ടോ എന്നു പരിശോധിച്ചു നോക്കുക. കറകളുണ്ടെങ്കിൽ രോഗിയെക്കൊണ്ടു ഛർദ്ദിപ്പിക്കരുത്. എന്തുകൊണ്ടെന്നാൽ ഈ കറകൾ കാണുന്നത് വിഷദ്രവ്യംതട്ടി പൊള്ളിയിരിക്കുന്നതു കൊണ്ടാകുന്നു. ഛർദ്ദിപ്പിച്ചാൽ വിഷദ്രവ്യംതട്ടി പൊള്ളിയിരിക്കുന്ന ആമാശയത്തിന്റെ ഭിത്തികൾ ചീന്തിപ്പോവാനിടയുണ്ടായേക്കാം. അതുകൊണ്ടു അങ്ങിനെയുള്ള സംഗതികളിൽ നല്ലെണ്ണ, ആവണക്കെണ്ണ, വെളിച്ചെണ്ണ, മുട്ടയുടെ വെള്ളക്കരു, വാൽക്കോതമ്പക്കഞ്ഞിവെള്ളം,(barley water), പാൽ, മുട്ടചേർത്തപാൽ എന്നിവയെല്ലാം രോഗിക്കു കൊടുക്കാം.

   കറകളില്ലെങ്കിൽ തൊണ്ടയിൽ വിരലിട്ടു ഛർദ്ദിപ്പിക്കാം. അങ്ങിനെ ചെയ്തു ഛർദ്ദി ഉണ്ടായില്ലെങ്കിൽ താഴെ പറയുന്ന ഛർദ്ദി ഉണ്ടക്കുന്ന മരുന്നു സേവിപ്പിക്ക:-ഒരു ടംബ്ലർ നിറയ ഇളംചൂടുവെള്ളത്തിൽ കലക്കിയ 

രണ്ടു മേശക്കരണ്ടി ഉപ്പ്; അല്ലെങ്കിൽ ഇപികാക് എന്ന മൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/151&oldid=166866" എന്ന താളിൽനിന്ന് ശേഖരിച്ചത്