ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

139 ങ്ങിപ്പോകുന്നതും, വയറ്റിന്റെ വേദന, തളർച്ച, വായ്, തൊണ്ട, വയർ എന്നിവയിൽ കഠിനമായ എരിച്ചൽ, സംസാരിക്കുന്നതിനുള്ള കഷ്ടപ്പാട്- ഛർദ്ദിക്കുംപോൾ ചോര കലന്നിരിക്കൽ എന്നിവയും ആകുന്നു.

ചികിത്സ:-ഛദ്ദിപ്പാനുള്ള മരുന്നുകൾ കൊടുക്കരുത്; വെള്ളം, വാൽകോതമ്പക്കഞ്ഞി (barley water),പാൽ, മുട്ട മുതലായത് കൊടുത്തു രോഗിയുടെ ഉള്ളിൽ ചെന്നിട്ടുള്ള വിഷയത്തിന്റെ വീര്യയ്യം ശമിപ്പിക്കുക. രോഗി കഴിച്ച വിഷം ഗന്ധകദ്രാവകം, മുതലായ ധാതുവർഗ്ഗം സംബന്ധിച്ച അമ്ലമാണെങ്കി,ശീമനൂറ്, ചുമർ മുതലായ സ്ഥലങ്ങിൽ നിന്നു എടുത്ത കുമായ്ക്കട്ട എന്നിവ കൊടുത്തു വിഷത്തിന്റെ വീര്യയ്യം ശമിപ്പിക്കുക.കാർബോണിക്ക് ദ്രവകം ആയിരുന്നാൽ അര ഔൺസ് വയറിളക്കുന്ന ഉപ്പോ(epsom salt) സൊഡാസൾഫേറ്റോ, അരപൈൻറ്റ് വെള്ളത്തിൽ കലക്കി കൊടുക്കുക. വിഷം ക്ഷാരസംബന്ധമാണെങ്കിൽ രണ്ടോ മൂന്നോ മേശക്കരണ്ടി സാധാരണ കാടിയോ, ചെറുനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/156&oldid=166871" എന്ന താളിൽനിന്ന് ശേഖരിച്ചത്