ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140 രങ്ങനീർ, പുളി എന്നിവ കലക്കിയ വെള്ളമോ കൊടുത്തു, വിഷവീര്യയ്യം ശമിപ്പിക്കുക. എരിച്ചൽ ഉണ്ടാക്കുന്ന വിഷങ്ങൾ (irritant poisons):- പാഷാണം(arsenic), കാഞ്ഞിരസത്ത് (strychnine),രാസം(mercury), ഈയം, ചെമ്പ്, തിപ്പാഷണം (Phosphorus), (ഇതു എലിവിഷങ്ങളിവും തീപ്പെട്ടിക്കോലുകളിലും ഉണ്ട്), കണ്ണാടിപ്പൊടി, മണ്ണെണ്ണ, ദേവദാരുതൈലം (turpentine), ചീഞ്ഞഴുകിയ മത്സ്യമാംസങ്ങൾ.

ലക്ഷണങ്ങൾ:-ആമാശയത്തിലും കുടലുകളിലും വേദന, ഛർദ്ദി, അതിസാരം, മയക്കം, മാംസപേശികളിൽ മീൻപാച്ചൽ. 

ചികിത്സ:- ഛർദ്ദിക്കുന്നതിന്നുള്ള മരുന്നു കൊടുത്തോ, ആമാശയം കഴിയോ, വിഷത്തെ പുറത്തേക്കുകളഞ്ഞശേഷം, എരിച്ചൽ ശമിപ്പിക്കുന്ന പാനിയങ്ങളെ ധാരാളമായി കൊടുക്കുക. ആലസ്യം ഉണ്ടെങ്കിൽ നല്ല കാപ്പിയോ ചായയോ കൊടുക്കുക. കണ്ണാടിപ്പൊടി ഉള്ളിൽ ചെന്നു പോയിട്ടുണ്ടെങ്കിൽ ഒന്നാമതായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/157&oldid=166872" എന്ന താളിൽനിന്ന് ശേഖരിച്ചത്