ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

141 റൊട്ടി,ഉരുളക്കിഴങ്ങു,ചോറും, പഴം മുതലായ സ്ഥൂലിച്ച ഭക്ഷണസാധനങ്ങൾ കൊടുത്താൽ ആ കണ്ണാടി പ്പൊടികളെല്ലാം ആ ഭക്ഷണസാധനങ്ങളോടും പറ്റിച്ചേർന്നു ആമാശയത്തിൻ ഭിത്തികളെ കുത്തിക്കീറാതിരിക്കും. പിന്നെ ഛർദ്ദിപ്പാനുള്ള മരുന്നു ക്കൊക്കുക. കഞ്ഞിരസത്തു ഉള്ളിൽ ചെന്നിരുന്നാൽ മുഖ്യമായ ലക്ഷണം,അതികലശലായി കോച്ചിവലിക്കുന്നതുതന്നെ . മണ്ണെണ്ണ ഉള്ളിൽ ചെന്നുപോയാൽ കഴിയുന്നത്ര ഛർദ്ദിപ്പിച്ചു ദീപനം വർദ്ധിപ്പിക്കുന്ന പദാർത്ഥങ്ങൾ കൊടുക്കുക. വിഷം തീപ്പാഷാണമാണെങ്കിൽ ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നിന് പുറമെ അഞ്ചുനെന്മണിത്തൂക്കം പൊട്ടാഷ് പെർമാംഗനേറ്റ് (potash permanganate) ഒരു പൈന്റ് വെള്ളത്തിൽ കലക്കി കൊടുക്കുക. എണ്ണകളൊന്നും കൊടുക്കരുത്.

മയക്കം ഉണ്ടാക്കുന്ന വിഷങ്ങൾ (narcotics):_ഇവ അവീനും അതു ചേർത്തുണ്ടാക്കിയ ക്ലോറഡയിൽ (chlorodyne), കാംഫറഡയിൻ (camphorodyne), മോർഫിയാ (morphia), പോപ്പിസർവ്വത്ത് (syrup of poppies)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/158&oldid=166873" എന്ന താളിൽനിന്ന് ശേഖരിച്ചത്