ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 എന്നീമരുന്നുകളും, ചാരായം, ക്ലോറൽ (CHLORAL), ബെല്ലഡോന (BELLADONA),ഉമ്മത്ത്(DHATURA),പ്രസ്സിക്ക്ദ്രാവകം(PRUSSIC),കൊക്കേയിൻ (cocaine),ചണ(indian hemp)(ബങ്കി,കഞ്ചാവ്)മുതലായവയും തന്നെ.

ലക്ഷണങ്ങൾ:-അത്യധികം മയക്കവും ഒടുവിൽ ബോധക്ഷയവും. അവീൻ കലർന്ന ഏതുവിഷം ചെന്നാലും കണ്ണിന്റെ കൃഷ്ണമണി ചുരുങ്ങി ഒരു മൊട്ടുസൂചിയുടെ മൊട്ടോളം മാത്രം വലിപ്പമുള്ളതായിതീരും. ശ്വാസം ദീർഘവും സാവധാനവും ആയി കൂർക്കയോടുകൂടിയിരിക്കും. ദേഹം തണുത്തും ത്വക്ക് നീലച്ഛായകലർന്നും ഇരിക്കും. എന്തുമാതിരി വിഷമാണെന്നു പരീക്ഷിച്ചറിയുന്നതിന്നു ശ്വാസത്തിന്റെ ചൂര് പലപ്പോഴും സഹായിക്കും.ഉമ്മത്ത്(ധത്തൂരം), ബെല്ലഡോന, ബങ്കി മുതലായവയുടെ വിഷം ആണെങ്കിൽ കൃഷ്ണമണി വലുതാകും. പ്രസ്സിക്ക്ദ്രാവകത്തിന്റെ വിഷമാണെങ്കിൽ ശ്വാസത്തിൽ കയ്പുള്ള ബദാംകുരുവിന്റെ ചുരുണ്ടായിരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/159&oldid=166874" എന്ന താളിൽനിന്ന് ശേഖരിച്ചത്