ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

149 4 കഴുത്തുപട്ട, കഴുത്തുശീല, അരപ്പട്ട,വേഷ്ടി മുതലായവ ഇറുക്കിക്കെട്ടീട്ടുണ്ടെങ്കിൽ അവയെ തളർത്തുക. 5രോഗി പുരുഷനാണെങ്കിൽ ഇജാറിന്റെ മേൽ ബട്ടനും ചുമൽവാറും, സ്ത്രീയാണെങ്കിൽ രവിക്കയും, അയച്ചു വടേണം. 6 രോഗിയെ കിടത്തുന്ന സ്ഥലത്തു ശുദ്ധവായു ധാരാളമായി ഗതാഗതം ച്ചെയ്യണം. 7 മുഖത്തു ഞരമ്പുവലി ഉണ്ടായാൽ രോഗി നാവു കടിച്ചുകളയാതിരിപ്പാനായി പല്ലുകളുടെ ഇടയിൽ വല്ലതും വെക്കുക. 8 വല്ല മുറിയൊ അസ്ഥിഭംഗമോ ഉണ്ടോ എന്നറിവാനായി ദേഹവും, പ്രത്യേകിച്ചു തലയും,പരിശോധിച്ചു നോക്കുക. 9ഉണ്ടെങ്കിൽ അതിനുവേണ്ട ചികിത്സ ചെയ്യുക. 10 ചോരയൊഴുക്കുണ്ടെങ്കിൽ അതു നിർത്തൽ ചെയ്യുക 11 ദേഹം ചൂടായും തല തണുപ്പായും വെക്കുക.

12 ഡോക്ടർ വന്നെത്തുംവരെ രോഗിയെ അനക്കാതെ കിടത്തുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/166&oldid=166881" എന്ന താളിൽനിന്ന് ശേഖരിച്ചത്