ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

152

ലേക്കു കടക്കുന്നതിനാലോ, വല്ല രക്തനാഡിയും ചീന്തിപ്പോയതിനാൽ അതിലേ രക്തം തലയോട്ടിന്നു തലച്ചോറ്റിന്നു ഇടയിൽ ഒഴുകിവന്നു കെട്ടിനില്ക്കുന്നതിനാലോ,തലച്ചോറു ഞെരുങ്ങിപ്പോകുന്നതിനാലാകുന്നു. ലക്ഷണങ്ങൾ :-സാധാരണയായി തലമേൽ ഒരു മുറിയോ വീക്കമോ കാണാം. രോഗിക്കു ബോധക്ഷയം ഉണ്ടാകും.ദേഹത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ രണ്ടു ഭാഗത്തും പക്ഷവാതം ബാധിച്ചിരിക്കും.കൃഷ്ണമിഴികൾ രണ്ടിന്റെയും വലിപ്പം സമ്മായിരിക്കും. വെളിച്ചം തട്ടുംപോൾ കൂശാതെ കണ്ണു ജ്ഞാനശൂന്യമായി തീരുന്നു. നാഡി സാവധാനമായി ശക്തിയോടെ മിടിക്കും.ശ്വാസം സാവധാനത്തിൽ കൂർക്കുവലിയൊടു കൂടിയിരിക്കും.

ചികിത്സ:-ഡോക്ടരെ വരുത്തുക. ദേഹത്തിൽ ഇറുകിയിരിക്കുന്ന വസ്ത്രങ്ങളെ തളർത്തി,രോഗിയെ മലർത്തിക്കിടത്തി ദേഹം ചൂടായും തല തണുപ്പായും വെക്കുക.ചുരുക്കിപ്പറയുന്നതായാൽ തലച്ചോറ്റിൻ കുലുക്കത്തിന്നുള്ള ചികിത്സ ചെയ്യുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/169&oldid=166884" എന്ന താളിൽനിന്ന് ശേഖരിച്ചത്