ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

154 ണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. ഇതു പാരംപയ്യ വഴിക്കും ഉണ്ടാകും.

      ലക്ഷണങ്ങൾ - ഞരമ്പുവലി പെട്ടെന്നു സൂചനകൂടാതെ ഉണ്ടാകും. രോഗി ഉറക്കെ ഒന്നു കൂക്കിവിളിച്ച ഉടനെ ബോധമില്ലതെ വീഴും. കൈകാലുകളും ചിലപ്പോൾ തലയും ദേഹവും പെട്ടന്നു കുറുക്കി വലിച്ചു കൊണ്ടിരിക്കും. കൈകൾ ദൃഢമായി ചുരുട്ടിമടക്കിയിരിക്കും. വായിൽ നിന്നും പുറത്തു നുര വരും. ചിലപ്പോൾ നാവു മുറിഞ്ഞു ഈ നുരയോടു രക്തം കലന്നിരിക്കും. തല ഒരു ഭാഗത്തേക്കു ചരിച്ചും,മുഖം വിളത്തു, കൃഷ്ണമിഴികൾ ചുരുങ്ങി ഇരിക്കും. ഈ ഞരമ്പുവലി ഒന്നോ രണ്ടോ മിനിട്ടുനേരം മാത്രമേ നിലക്കുകയുള്ളു. അതിനു ശേഷം രോഗി സാധാരണയായി ഉറങ്ങിപ്പോകും.

ചികിത്സ - ഇറുക്കിക്കെട്ടിയ വസ്ത്രങ്ങൾ അയച്ചുവിടുക. നാവിന്നു കടിപറ്റാതിരിപ്പാൻ പല്ലുകൾക്കിടയിൽ ഒരു കാക്കോ, തുണിചുറ്റി മാദ്ദവം വരുത്തിയ ഒരു മരക്കഷണമൊ,വെക്കുക. ഒരു കുപ്പായമോ വേഷ്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/171&oldid=166886" എന്ന താളിൽനിന്ന് ശേഖരിച്ചത്