ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

156

ളും. ചിലപ്പോൾ കൈകാലുകളെ പെട്ടെന്നു കുക്കിവലിക്കും. മുഷ്ടി ചുരുട്ടിപ്പിടിക്കയോ സമീപത്തുള്ള വല്ല ആളെയോ സാധനത്തെയോ പിടിക്കയോ ചെയ്യും. കൺമിഴികളെ ചിലപ്പോൾ മേലോട്ടാക്കുകയും പോളകളെ അതിവേഗം തുറക്കുകയും പൂട്ടുകയും ചെയ്യും. രോഗി ഒട്ടും ബോധമില്ലതിരിക്കയില്ല. മറ്റുള്ളവരുടെ സഹതാപം കാംക്ഷിക്കുകയും ഈ രോഗം നിമിത്തം കാണികൾക്കു തന്നോടുള്ള ഭവമെന്തെന്നറിവാൻ കണ്ണ് അല്പം തുറന്നു നോക്കുകയും ചെയ്യും.

ചികിത്സ - രോഗിയുടെ അനുകമ്പ ലേശംപോലും കാണിക്കരുത്. അവളോട് ഖണ്ഡിച്ചുതന്നെ പറയേണം. നിസ്സാരസംഗതികളെ വളരെ ഗൌരവമുള്ള താക്കിപ്പരയുന്ന സ്നേഹിതന്മാരെയും ബന്ധുക്കളെയും പുറത്താക്കുക. ശുദ്ധവായു അകത്തു പ്രവേശിപ്പിക്കുക. തലയിൽ തണുത്തവെള്ളം ഒഴിക്കും എന്നും മറ്റും പറഞ്ഞു പേടിപ്പെടുത്തണം. എന്നിട്ടും ഞരമ്പുവലി നിന്നിട്ടില്ലെങ്കിൽ അവളുടെ ദേഹത്തിൻമേൽ തണുത്തവെള്ളം തളിക്കുക. ഈ അവസ്ഥ ദേഹത്തിന്നു സുഖ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/173&oldid=166888" എന്ന താളിൽനിന്ന് ശേഖരിച്ചത്