ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

157 ക്കേടു തട്ടി ഉണ്ടകുന്നതിനാൽ വൈദ്യനെക്കൊണ്ടു അതിന്നു തക്ക ചികിത്സ ചെയ്യിക്കേണം.

6.മയക്കം(fainting)അല്ലെങ്കിൽ മോഹാലസ്യം:-തലച്ചോറിനു ആവശ്യമുള്ളടത്തോളം ഉള്ള രക്തസഞ്ചാരം അവിടെ ഉണ്ടാകാത്തതിനാലാകുന്നു മയക്കം ഉണ്ടാകുന്നത്.അതിനുള്ള കാരണം ഹ്രദയത്തിന്നു അതിന്റെ പ്രവർത്തി ശരാശരി നടത്തുവാൻ വേ​ണ്ടുന്ന ശക്തിക്കുറവുതന്നെ. ഈ ശക്തിക്കുറവു,വിശപ്പു,ക്ഷീണം,പെട്ടെന്നുള്ള മനക്കലക്കം,ഭയം,ഉഷ്ണം,രക്തവാച്ച,ഹൃദയരോഗം,

ഇരിക്കുന്ന മുറിയിൽ ജനങ്ങളുടെ തിരക്ക് മുതലായവ പലവിധ കാരണങ്ങളാൽ സംഭവിക്കാം.

  ലക്ഷണങ്ങൾ:-മുഖം വിളത്തു രോഗി ചുറ്റുന്നെന്നു

പറയും. ചാഞ്ചാടികൊണ്ട് നടക്കും. ഇരിക്കുകയാണെങ്കിൽ മനസ്സിന്നൊട്ടും സുഖമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കും. പ്രജ്ഞയില്ലാതായാൽ വീണു അനങ്ങാതെ കിടക്കും. തൊലിയിന്മേൽ ഒട്ടലും നെറ്റിമേൽ വിയർപ്പുർ ഉണ്ടാകും. ശ്വാസം കുറുകിയും വേഗത്തിലും ഇടക്കിടെ കോട്ടുവായോടു കൂടിയുമായിരിക്കും. നാഡി തന്നെ തളർന്നിരിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/174&oldid=166889" എന്ന താളിൽനിന്ന് ശേഖരിച്ചത്