ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

172

  1. ഈ ചിത്രം തുണിക്കു തീപ്പറ്റിയ കുട്ടി കാറ്റത്തു ഇറങ്ങി ഓടുന്നതിനാൽ  ഒരേ ജ്വാലയായി തീ കത്തുന്നു എന്ന് കാണിക്കുന്നു
  2. തീ തട്ടി മരിപ്പാതിരിപ്പാൻ കുട്ടി എങ്ങിനെ കവിണ്ണു കിടക്കുന്നു എന്നു ഈ ചിത്രം കാണിക്കുന്നു.
  3. ഈ ചിത്രംപരവതാനി, പായ്, കമ്പിളി,ചാക്ക്, അങ്കി, കുപ്പായം മുതലായവകൊണ്ടു തീപറ്റിയ ഭാഗം മൂടിപൊതിഞ്ഞാൽ എങ്ങിനെ ജ്വാല ശമിച്ചു തീ കെട്ടു പോകും എന്നു കാണിക്കുന്നു.
   ചെറുപ്രാണികളും ജന്തുക്കളും കുത്തുകയോ, കടിക്കുകയോ ചെയ്താൽ:- തേനീച്ച,പോന്ത,കടന്നൽ, മുതലായ പ്രാണികൾ കുത്തിയാൽ അസഹ്യമായ വേദനയുണ്ടാകും. ചിലപ്പോൾ മരണവും നേരിടും.

ലക്ഷണങ്ങൾ:- കുത്തിയ സ്ഥലത്തെ വേദനയും വീക്കവും; അതി ശക്തിയായി കുത്തിയാൽ മയക്കം, ഛർദ്ദി, അതിസാരം, ബോധക്ഷയം; ചിലപ്പോൾ ഛർദ്ദിയോട്കൂടി മുഖത്തും കൈകാലിലും വീക്കവും കാണാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/189&oldid=166904" എന്ന താളിൽനിന്ന് ശേഖരിച്ചത്