ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

179 ആദ്യം ഒരു സൂചികൊണ്ട് കുത്തിയ പോലെ ഇരിക്കു മെങ്കിലും ക്ഷണത്തിൽ അനേകം സൂചികൾ തറച്ചാ ലെന്നപൊലെ വേദനയുണ്ടാകും. ചികിത്സ:-കുത്തുകൊണ്ട സ്ഥതത്തിനു കുറെ മീതെ ഒരു ഉറുമാലുകൊണ്ടു മുറുക്കികെട്ടിയ ശേഷം മുറി യിൽനിന്നു രക്തം ഈമ്പിയെടുത്തു തുപ്പിക്കളയുക.പി ന്നെ അല്പം നവക്ഷാരം,പാർമാങ്ങനേറ്റ് കലക്കിയ വെള്ളം(condy's floid)നറുക്കിയ പച്ചയുള്ളി,പുകയി ല ഇടിച്ചുപിഴിഞ്ഞ വെള്ളം,ഇവയിൽ ഏതെങ്കിലും ഒന്നു കൊണ്ടു നന്നായി തേച്ചു തിരുമ്പുക. കരിങ്ങാണി,ചിലന്നി മുതലായവ കടിക്കുകയോ കുത്തുകയോ ചെയ്താൽ പാമ്പുകടിക്കു വിധിച്ച ചികി ത്സതന്നെ ചെയ്ക.(174-ാം ഭാഗം നോക്കുക.) പേപ്പട്ടി അല്ലെങ്കിൽ ഭ്രാന്തൻ നായ്,ഭ്രാന്തുള്ള മറ്റു മൃഗങ്ങൾ,ഇവ കടിക്കുമ്പോ ഉടുത്ത വസ്ത്രത്തി ൽകൂടി പല്ലു ദേഹത്തിൽ തട്ടുന്നതായാൽ അത്രതന്നെ അപായകരമല്ല.കാരണം പല്ലിന്മേലുള്ള വിഷനീരിൽ

മിക്കഅംശവും തുണികൊണ്ടു തുടച്ചുപോയിരിക്കും. കടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/196&oldid=166911" എന്ന താളിൽനിന്ന് ശേഖരിച്ചത്