ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

184

ക്കു നിർത്തൽ ചെയ്പാൻ അവിടങ്ങളിലേക്കു രക്തം കൊണ്ടുചെല്ലുന്ന രക്തനാളങ്ങ ളെ മുറിവായ്ക്കു സമീപം വെച്ചമർത്തി മുറിവായി ശുചിയായ ഒരു ഉണങ്ങിയ തുണിക്ക ഷണം കൊണ്ടു മൂടിവെക്കുക. കെട്ടുശീലകൊണ്ടു മുറുക്കിക്കെട്ടരുത്. 6.രക്തം ഒഴുകുന്ന മുറിയുള്ള ഭാഗം ഉയർത്തി വെക്കേണം. 7.മുറികളിൽ പഴുപ്പുണ്ടാകാതിരിപ്പാൻ എല്ലാവിധത്തിലുള്ള മുറികളിന്മേലും കെ ട്ടുന്നതിന്നുമുമ്പെ ടിൻക്ചർ ആഫ് അയോഡീൻ (tincture of iodine) എന്ന മരുന്നു പിരട്ടേണ്ടതാകുന്നു.

8.മുറി ഏറ്റതു നല്ല മൂർച്ചയുള്ള കത്തി, വാൾ, മുതലായതു കൊണ്ടാണെങ്കിൽ‌ മുറി വായിലെ ഓരങ്ങൾ രണ്ടും അടുപ്പിച്ചുകൊണ്ടുവന്നു ആ സ്ഥാനത്തിൽ നിന്നു അകന്നു പോകാതിരിപ്പാനായി മുറിവായിന്മേൽ ജോൺസൻസ് സ്ട്രാപ്പിങ്ങ് (Johnson's strapping) എന്ന ഒട്ടുപ്ലാസ്തിരി പറ്റിക്കേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/201&oldid=166916" എന്ന താളിൽനിന്ന് ശേഖരിച്ചത്