ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

185 ക്ഷതങ്ങളെ താഴെ പറഞ്ഞ വകകളായി വിഭാഗിക്കാം:- 1.വെട്ടുമുറി(incised); 2 കീറൽമുറി(lacerated); 3 ചതഞ്ഞമുറി (contused); 4 കത്തുമുറി (punctured); 5 വെടികൊണ്ട മുറി(guns hot); ഈ എല്ലാവിധ മുറികളും രോഗബീജങ്ങൾ ഉള്ളിൽ പ്രവേശി ച്ചാൽ വിഷമുള്ളതായിതീരും. 1.വെട്ടുമുറികൾ മൂർച്ചയുള്ള ആയുധങ്ങളോടേറ്റം ഉണ്ടാകുന്ന വയാകുന്നു. ഇവറ്റിന്നു ചികിത്സ:-ചോരയൊഴുക്കു നിർത്തി ടിങ്ചർ ആഫ് അയോഡിൻ പിരട്ടിമുറിവായിൽ ശുചിയായ തുണിക്കഷ‌ ണം വെച്ചു അതിന്മേൽ കെട്ടുശീല ചുറ്റിക്കെട്ടുക. 2.കീറൽമുറി:-തോലും അതിൽ കീഴ്ഭാഗങ്ങളും കീറിമുറിയുടെ മേൽഭാഗം സമനിരപ്പല്ലാതെ ഇരുന്നാൽ അതിന്നു കീറൽമുറി എ ന്നുപേർ. ഇതിന്നുള്ള ചികിത്സ മേൽ പറഞ്ഞതുതന്നെ. 3.ചതഞ്ഞമുറി:-വല്ല ഗദയോ വടിയോ മൂർച്ചയില്ലാത്ത ആ യുധമോ കൊണ്ടു മുറിയേറ്റാൽ അതിന്നു ഈ പേർ പറയും. ചികി

ത്സ മേൽ പറഞ്ഞതുതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/202&oldid=166917" എന്ന താളിൽനിന്ന് ശേഖരിച്ചത്