ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

187


ട്ടിയാൽ ഒരു കുപ്പായമോ വേഷ്ടിയോ മടക്കി കാൽ മുട്ടിന്നു കീഴെ വെക്കണം. അങ്ങിനെ ചെയ്താൽ വയറ്റിലെ മാംസപേശികൾ അ
യഞ്ഞു മുറിയുടെ ഓരങ്ങൾ കൂടിച്ചേർന്നുനിൽക്കും.
ചതവ്,ഉളുക്ക്, മാംസപേശികളോ
സ്നായുക്കളോ വിണ്ടുകീറൽ
ചതവ്:-തോലിന്റെ അടിയിലുള്ള സൂഷ്മനാഡികൾ (കേശനാളങ്ങ
ൾ) ചീന്തി അവയിലേരക്തം കെട്ടിനിന്നു വർണ്ണഭേദം വരുത്തുന്നതിനകന്നു ഈ പേർ.
ചികിത്സ:-രോഗിയെ സ്വസ്ഥമായി വെക്കുക. തണുത്ത വെ
ള്ളത്തിൽ , അല്ലെങ്കിൽ പനിക്കട്ടി വെള്ളത്തിൽ, മുക്കിയതുണി പ
രിക്കിന്മേൽ വെച്ചു പൊതിയുക.
ഉളുക്ക്:-ഇതു മാംസപേശികളിലും സ്നായുക്കളിലും ഉണ്ടാകും.ഉ
ളുക്കുള്ള ഭാഗം ഇളക്കുംപോൾ വേദന , ആ ഭാഗത്തിന്നുള്ള പതം ,
ഇവയാകുന്നു മുഖ്യലക്ഷണങ്ങൾ. രോഗിയെ സ്വസ്ഥമായി കിടത്തി ആ ഭാഗം കെട്ടുശീലകൊണ്ടു ബന്ധിക്കുന്നതുതന്നെ ഇതി
ന്നുള്ള ചികിത്സ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/204&oldid=166919" എന്ന താളിൽനിന്ന് ശേഖരിച്ചത്