ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦

ക്തം തെളിഞ്ഞു ചുവന്നിരിക്കും. ധാരയായി ഒഴുകാതെ
ഇടവിട്ടു കുറെ ശക്തിയോടെ തെറിച്ചു തെറിച്ചു വീഴും.
2.മലിനരക്തനാഡികളിൽ നിന്നു ഒഴുകുന്ന ര
ക്തം നീലച്ഛായയോടു കൂടിയ രക്തവർമായിരിക്കും.
ഇടവിടാതെ ധാരയായി തന്നെ ഒഴുകും.ഒഴുക്കിന്നും ശ
ക്തി വളരെ കുറഞ്ഞിരിക്കും
3.സൂഷ്മനാഡികളിൽ നിന്നു രക്തം
ചുവന്നോ നീലിച്ചോ ഇരിക്കും. എന്നാൽ അതു ധാ
രയായി ഒഴുകാതെ അല്പാല്പമായി കനിഞ്ഞുകൊണ്ടേ
പുറത്തു വരികയുള്ളു.
രക്തം അധികം പോയാൽ ദേഹം ക്ഷീണിക്കുകയും
വിളറുകയും മോഹാലസ്യം ഉണ്ടാവുകയും നന്നേ കലശ
ലായാൽ മരിക്കുകയും ചെയ്യും.
ദേഹത്തിൽ മുറി തട്ടിയാൽ മുറിവായിൽ രക്തം
കൊഴുത്തു കട്ടിയാകുന്നതു രക്തത്തിന്റെ ഒരു ഗുണമാ
കുന്നു. ഇതു ചോരയൊഴുക്ക് നിർത്തുന്നതിന്നു പ്ര
കൃതിയിൽ ഏർപ്പെട്ടിരിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാകുന്നു.
അതുകൊണ്ടു മുറിവായി അനക്കാതെ നിർത്തുകയും യാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/57&oldid=166937" എന്ന താളിൽനിന്ന് ശേഖരിച്ചത്