ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൯

ല്ലിന്റെ നേരെ ഉള്ളിലേക്കും പിന്നിലും അമർത്തിയാൽ
മതി. രോഗിയുടെ തല,മുറിവ് തട്ടിയ ഭാഗത്തേക്കു അല്പം
ചാച്ചു വെക്കണം.
ചെന്നിനാഡി (കപോലനാഡി)അമർത്തും വി
ധം:_ചെവിയിൽ നിന്നു അരയുംഗലം മുന്നിലായി
ചെന്നിനാഡി മിടിച്ചുകൊണ്ടിരിക്കുന്നതു തൊട്ടറിയാം.
അതിന്റെ നേരെ കീഴിലുള്ള എല്ലിനോടു ചേർത്തു
അതിനെ പ്രയാസം കൂടാതെ അമർത്താം. വളരെ നേ
രം അമർത്തിക്കൊണ്ടിരിക്കേണമെങ്കിൽ ചിറ്റണയും
(pad)കെട്ടും ഉപയോഗപ്പെടുത്തണം. ഒരു കൈ ഉറു
മാൽ മടക്കി ചിറ്റണയാക്കി മുറിയിന്മേൽ വെച്ചമ
ർത്തുക. മുക്കോൺകെട്ട് ഇരട്ട മടക്കിയതെടുത്തു അതി
ന്റെ മദ്ധ്യം തലയുടെ മറുവശത്തുവെച്ചു, ഒരു തുഞ്ചം
നെറ്റിന്മേൽകൊണ്ടു വരിക ; മറ്റെ തുഞ്ചം പിരടിയെ
ല്ലിൻ (occipital bone ശിരഃപൃഷ്ഠാസ്ഥി) കീഴായി ചുറ്റി
ക്കൊണ്ടു ചെവിക്കു മീതെയുള്ള ചിറ്റണയിന്മേൽ കൊ
ണ്ടുവരിക. രണ്ടു തുഞ്ചങ്ങളും ചിറ്റണയിന്മേൽ തമ്മിൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/66&oldid=166946" എന്ന താളിൽനിന്ന് ശേഖരിച്ചത്