ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

77 (6)സംഘടിതഭംഗം:-(impacted fracture)ഇ തിൽ പൊട്ടിയ എല്ലിന്റെ അററങ്ങളിൽ ഒന്നു മറേറ തിന്റെ ഉള്ളിൽ ഊക്കോടെ കുടുങ്ങിക്കിടക്കുന്നു. അസ്ഥിഭംഗത്തിൻ അടയാളങ്ങളും ലക്ഷണങ്ങും:- (1)വേദനയും വീക്കവും .(2)എല്ലു ഒടിഞ്ഞ അംഗത്തിന്നു ബലക്ഷയം. (3) വൈരൂപ്യം; അതായ ത് കേടുതട്ടാതെ ഇതിന്നെതിരായി മറുഭാഗത്തുള്ള അം ഗത്തോടു സാദൃശ്യപ്പെടുത്തിനോക്കിയാൽ കാണാവുന്ന

രൂപഭേദം. (4)നീളം കുറവു; എല്ലു ഒടിഞ്ഞ അംഗം 

സാധാരണയായുള്ളനീളത്തിൽ കുറഞ്ഞിരിക്കും. (5) പ്രകൃത്യാ ഇല്ലാത്തതായ ഇളക്കം; അതായത് ഏപ്പില്ലാ ത്ത ഇടത്തിൽ ഏപ്പുകൾ ഉള്ളമാതിരി ഇളക്കം ഉണ്ടാ കും. സംഘട്ടിതഭാഗത്തിലും ഒരു എല്ലു ഒടിഞ്ഞാൽ അതിനെ താങ്ങിയിരിപ്പാൻ വേറെ ഒരു എല്ലു അതി ന്നു സമീപം ഉണ്ടായിരിക്കുന്ന സംഗതിയിലും ഈ വി ധം ഉണ്ടാകയില്ല. ഉ-അഗ്രഭുജത്തിന്റെ കുപ്പരാസ്ഥി ഒടിയാതെ പ്രകോഷ്ഠാ

സ്ഥി മാത്രം ഒടിഞ്ഞാൽ ഈ ഇളക്കം ഉണ്ടാകയില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/94&oldid=166974" എന്ന താളിൽനിന്ന് ശേഖരിച്ചത്