ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80 ർത്ഥം ആദ്യം മൃദുവായിരിക്കും. എന്നാൽ ക്രമത്തിൽ ര ണ്ടു മുതൽ ആറാഴ്ചവട്ടത്തിന്നുളളിൽ അതിന്നു കടുപ്പം കൂടിക്കൂടി എല്ലായിത്തീരും. ഈ സമയത്തിൽ പൊട്ടിയ എല്ലിന്റെ അഗ്രങ്ങളെ ഒട്ടുംഇളക്കാതെ ശരിയായസ്ഥി തിയിൽ തന്നെ വെച്ചാൽ അവ ഒന്നായി കൂടിപ്പോ കും. അതുകൊണ്ടു എല്ലപൊട്ടിന്നു ചികിത്സിക്കുംപോൾ ഒന്നാമതു പൊട്ടിയ അററങ്ങളെ പൂർവ്വസ്ഥിയിൽ കൂ ട്ടിനിർത്തി സുഖപ്പെടുന്നതുവരെ ആ അഗ്രങ്ങൾ രണ്ടും ഇളകിപ്പോകാതെ അവയുടെ സ്ഥാനത്തുതന്നെ നി ർത്തുവാനുളള ചികിത്സകൾ ചെയ്യേണം. ആകയാൽ എല്ലുപ്പൊട്ടിന്നുളള പ്രഥമചികിത്സ ഒടിഞ്ഞുനില്ക്കുന്ന എല്ലീൻകൂർത്ത മുനകളാൽ സമീപത്തിലുളള അംഗങ്ങൾ ക്കു പുതിയതായി വല്ല കേടു പററാത്തവിധം ആ എല്ലു കളെ യഥാസ്ഥാനത്തിൽ നിർത്തുന്നതു തന്നെ. ഇതിന്നു ളള ഉപായം മരം, തകരം, കടലാസ്സട്ട മുതലായവയെ ക്കൊണ്ടു 'അലകൾ' ഉണ്ടാക്കി മുറിയേററ അംഗം ശരിയായി നിവിർത്തിവെച്ചു ഈ അലകളെ ഇരുപു

റവും വെച്ചു തുണികൊണ്ടു കെട്ടി ഉറപ്പിക്കുക: ഇങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/97&oldid=166977" എന്ന താളിൽനിന്ന് ശേഖരിച്ചത്