ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

91 <poem> ഗർഭസ്ഥനായുന്നു കേട്ടിരുന്നീടിനേ- നെപ്പേരും മാമുനി ചൊല്ലും മൊഴികളേ. ഞാനവയൊന്നും മറന്നതില്ലൊട്ടുമേ നൂനം മുനികൃപയാലറിഞ്ഞീടുവിൻ. ഉള്ളതത്രേ നിങ്ങളോടു പറഞ്‍തു കള്ളമകന്നു ദൈതേയതനയരേ!!" എന്നു വേദപ്പൊരുളാം ബ്രഹ്മമൂർത്തിയെ നന്നായ് പ്രകാശിച്ചു ചൊല്ലും ദശാന്തരേ 2210

സമ്മതി വന്നു ദനുജകുമാരരും നിർമ്മലൻ പ്രഹ്ലാദനെ ത്തൊഴുതീടിനാർ. "നിന്നുടെ സംഗമുണ്ടായതു കാരണം ധന്യരായ് ശുദ്ധരായ്" വന്നുകൂടീ വയം. അജ്ഞാനമെല്ലാമകന്നിതു ദൂരവേ പ്രാജ്‍നാം നിന്നോടു ചേരുകയാലെ! കോപങ്ങളെല്ലാമകലെ നീങ്ങീ തുലോം താപവുമില്ല നിർവാക്കുകൾ കേൾക്കയാ" എന്നരുചെയ്തവരൊന്നിച്ചിരുന്നിട്ടു നന്നായ് പരബ്രഹ്മരൂപമുരപ്പിച്ചു 2220

നിശ്ചലരായ് തിരുനാമത്തെയും പുന- രുച്ചരിച്ചിട്ടിരുന്നാരവനീപതേ! ആഗമിച്ചീടിനാൻ ഭാർഗ്ഗവനും തത്ര വേഗേന കണ്ടിതു ബാലകന്മാരെയും. തിണ്മമായുള്ളോരു ഭക്തിയെപ്പൂണ്ടിട്ടു കണ്ണുമടച്ചു ചിന്തിച്ചുകൊണ്ടങ്ങനെ ബാലരെക്കണ്ടിട്ടു കാവ്യനും ചിന്തയാ നാലു ഭാഗത്തുമാലോക്യ നിന്നീടിനാൻ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/100&oldid=166980" എന്ന താളിൽനിന്ന് ശേഖരിച്ചത്