ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98 <poem> കൈവെടിഞ്ഞീടുകയില്ല ഞാനെന്നുമേ ദേവാധിദേവനെയെന്നറിയേണമേ നാളീകനാഭൻമഹിമകളൊക്കയു- മാലോകനം ചെയ്തിരിക്കുന്നിതു ഭവാൻ വാക്കിനാലൊന്നു മനസ്സിൽ മറ്റോന്നു താൻ വാക്കുകളെന്നോടു ചൊൽവതെന്തിങ്ങനെ?" എന്നവൻ ചൊല്ലുന്ന വാക്കുകൾ ദാനവൻ- തന്നുടെ ചിത്തത്തിലേറ്റതില്ലൊട്ടുമേ 2390

ബാലകവാക്യമാം പാലു കുടിച്ചിട്ടു നീലോരഗം പോലെ കോപിച്ചു ദാനവൻ കിങ്കരന്മാരോടു ചൊന്നാൻ "തനായനെ- ശ്ശങ്കാവിഹീനം പിടിച്ചു ബന്ദിച്ചിനി തുംഗമായുള്ള ഗിരിതന്മുകളീന്നു തങ്ങാതെ ഭൂമിയിൽ തള്ളുവിനജ്ഞസാ." ചൊന്നവണ്ണംതന്നെ ചെയ്താരവർകളും, കുന്നിന്മുകളീന്നു വീഴും ദശാന്തരേ നാരായണം നരകാന്തകം മാനസേ പാരമുറപ്പിച്ചു വീണിതു ബാലനും. 2400

കണ്ടു നിന്നീടുന്ന മാരുതദേവനും രണ്ടു കരത്തിനാലും താങ്ങിമെല്ലവേ ഭൂതലേ വെച്ചു പുണർന്നുകൊണ്ടെത്രയും പ്രീതനായങ്ങനെ പോയ് മറഞ്ഞീടിനാൻ. അന്തം തനയനു വാരാഞ്ഞതു കണ്ടു ചിന്തയാ ശംബരനോടു ചൊല്ലീടിനാൻ: "കൊല്ലുക മായയെക്കൊണ്ടെൻ മകനെ നീ നല്ല കനലുകളാകുന്ന മാരിയാൽ"














ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/107&oldid=166987" എന്ന താളിൽനിന്ന് ശേഖരിച്ചത്