ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

99 <poem> എന്നവനോടു നിയോഗിച്ചതു കേട്ടു ചെന്നു വരിഷം തുടങ്ങിനാൻ മായയാ 2410

ഘോരമായുള്ള കനൽകട്ടക വന്നു‌ ദാരകൻ മേനിമേൽ വീഴുന്ന നേരത്തു ചക്രധരം ചാരുകോമളം ശ്യാമളം നക്രേശമർദ്ദനം ചിന്തയായ് മേവിനേൻ. ശൌരിയുടെ മായ ശംബരമായയെ നേരേ മറിച്ചങ്ങയച്ചു വിട്ടീടിനാൾ. മോചിതമംഗാരജാലം നിജമെയ്യി- ലേശുന്നതു കണ്ടു സംഭ്രമാൽ ശംബരൻ ആർത്തനായ് ദൈത്യേന്ദ്രചാരത്തു ചെന്നിട്ടു ധാത്രി തന്നിൽ മറഞ്ഞീടീനാൻ മെല്ലവേ. 2420

പുത്രനെക്കൊല്ലുവാനുള്ള തൊഴിലുക- ളിത്രയല്ലിന്നുമുണ്ടിന്നവയൊക്കയും മുറ്റും പറഞ്ഞുതുടങ്ങുകിൽ കാലവും മറ്റൊന്നിനില്ലെന്നറിക ധാത്രീപതേ! അന്തം തനയനില്ലാഞ്ഞസുരൻ പുന- രന്തേ നിജഭടന്മാരോടു ചൊല്ലിനാൻ: "ഏതു ചെയ്തും വധിയായ്കിൽ നമുക്കിവ- നാധിചേർക്കുമതിനില്ലൊരു സംശയം. ഇന്നു സമുദ്രേയമുഴ്ത്തീട്ടു ബാലനെ- യുന്നതമായുള്ള പാറയുമേറ്റുവിൻ 2430

ആഹാരമാക്കണം മൂഢനിവനുടൽ

  • ഗ്രാഹത്തി"നെന്നു പറഞ്ഞോരനന്തരം
  • ഗ്രാഹം=മുതല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/108&oldid=166988" എന്ന താളിൽനിന്ന് ശേഖരിച്ചത്