ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

102 <poem> വണ്ടിൻനിരകളും കൊണ്ടലുമിണ്ടലായ് മണ്ടുമേ കന്തളകാന്തി കാണുംവിധൌ പാരിജാതകുസുമമണിഞ്ഞങ്ങനെ താരങ്ങൾ മേലേ വിളങ്ങും കണക്കിനെ പ‌‌‌ഞ്ചമിച്ചന്ദ്രനു നെഞ്ചകത്തെപ്പൊഴും ചഞ്ചലം നലക്കും നിടിലത്തിലാമ്മാറു മാലയത്താലൂദ്ധ്വർപു​ൺഡ്രമതിന്നുള്ളിൽ മേളം കലരും തിലകവും മോഹനം മുല്ലബാണനുടെ വില്ലിനെപ്പോർ ചെയതു വെല്ലുന്ന ചില്ലിക്കൊടിയിണ ഭംഗിയും വാരിജം തന്നിതൾ നേരല്ല ചൊല്ലുകിൽ ചാരു മിഴിയിണ കാണുന്നതാകിലോ പോററും ജനത്തിനുള്ളോരഴൽ പോക്കുവാ നേററം കരുണ കലർന്ന കടാകേഷവും, കണ്ണാടിയോടു തിറ കൊണ്ടു പോരുന്ന ഗണ്ഡത്തിൽമിന്നുന്ന കുണ്ഡലകാന്തിയും, എൾപ്പൂവിനുമഴലുള്ളിലുണ്ടെപ്പൊഴും കെല്പോടു നാസികയ്ക്കൊപ്പം വരായ്കയാൽ. ചെമ്പല്ലവാധരം കണ്ടു കുമ്പിട്ടു പോയ് ചെമ്പരത്തിമലരെന്തിഹ ചൊൽവതും ചിന്തയുണ്ടാകുന്നു മുത്തിനു മാനസേ ദന്തത്തിനോടു സമാനമല്ലായ്ക്കയാൽ സുന്ദരമാം മുഖകാന്തിയെക്കണ്ടു തോ ററിന്ദുവും പത്മവും കുമ്പിട്ടു ക്രപ്പിനാർ

മാലയം=ചന്ദനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/111&oldid=166991" എന്ന താളിൽനിന്ന് ശേഖരിച്ചത്