ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104 <poem> കേതകിമൊട്ടിനും കേകികണ്ഠത്തിനും ഖേദമുണ്ടാക്കുന്ന ജാനുദ്വയങ്ങളും പൊന്നുംചിലമ്പും മണികളാലേററവും മിന്നും നെരിയാണിയുമതിമോഹനം തുമ്പപ്പുതുമലർക്കമ്പതു കുററമു ണ്ടമ്പിൽ പുറവടി കാണുന്നതാകിലോ ശില്പമായുള്ള വിരലും നഖങ്ങളും പത്മരാഗേ ചേർന്ന വജ്രം കണക്കിനെ പങ്കജം തന്നിതളോടു തുല്യം വിരൽ തിങ്കൾശകലമല്ലോ നഖപംക്തിയും ഭക്തനുള്ളോരഴൽ പോക്കേണമെന്നോർത്തു മുക്തിദൻ പ്രത്യക്ഷനായി നിന്നീടിനാൽ അഗ്രേ വിളങ്ങുന്ന നാഥനെക്കണ്ടുടൻ വ്യഗ്രമകന്നു പ്രഹ്ലാദനുമാദരാൽ മാനമില്ലാതൊരു ഭക്തിയുണ്ടാകയാ ലാനന്ദബാഷ്പനദിയിൽ മുഴുകീട്ടു പൂമകൾകാന്തനെക്കണ്ടു സന്തോഷേണ കോൾമയിർക്കൊണ്ടു പരിഭ്രമിച്ചേററവും നാഥൻ തിരുമുഖം നോക്കിദ്രുതം ബോധം മറന്നു വീണാൻ ധരണീതലേ ദൃഷ്ട്വാഹരി നിജദാസം കരുണയാ പെട്ടന്നെടുത്തു തഴുകീട്ടു മെല്ലവേ അങ്കേ കിടത്തി മുകുന്ദൻ തിരുവടി തങ്കരംകൊണ്ടു പൊടികളഞ്ഞാദരാൽ ബാല കളക മോഹബ്രമമെന്നതു പാലൊത്ത തുമൊഴി കേൾക്കയാൽ മെല്ലവേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/113&oldid=166993" എന്ന താളിൽനിന്ന് ശേഖരിച്ചത്