ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> കണ്ണുമടച്ചു ശീഘ്രമെഴുന്നേററവൻ ദണ്ധായമാനം നമസ്തരിച്ചാദരാൽ അഞ്ജലി പൂണ്ടു സഗൽഗദവാക്കിനാൽ കഞ്ജവിലോചനനോടു ചൊല്ലീടിനാൽ തെററന്നു ഞാൻ ചെയ്ത കുററങ്ങളൊക്കയും പോററീ പൊറുത്തരുളേണം കൃപാനിധേ നിൻമടിയിലിരുന്നേനടിയനതു നന്മയല്ലൊട്ടുമേ പാർത്തുകണ്ടോളവും എന്നുരചെയ്ത വണങ്ങുന്നവനോടു മന്ദസിതം ചെയരുളി മകുന്ദനും മാതരം പൈതൽ ചവിട്ടുമാറില്ലയോ ചേതസി നീ പിഴയെന്നു ചിന്തിക്കൊലാ ഉന്നതഭക്തി പൂണ്ടീടും ജനങ്ങളു മെന്നുടെ ജീവനേക്കാൾ വലുതെന്നറി ഭക്തിയാകുന്ന പാശേന ബന്ധം തനി ക്കത്തലായുള്ള പാശക്ഷയമായ് വരും ഒന്നിലുമാശയില്ലാ നിനക്കെങ്കിലു മിന്നു വേണ്ടും വരം നല്ക്കന്നതുണ്ടു ഞാൻ എന്നരുൾചെയ്തതു കേട്ടു പ്രഹ്ലാദനു മന്നേരമേ ഭഗവാനോടു ചൊല്ലിനാൻ പങ്കജലോചന നിന്നുടെ ദർശന വൻകടൽ തന്നിൽ നീന്തിക്കളിച്ചീടുവാൻ സന്തതമെത്തുകിലിന്നടിയനു മ റെറന്തു വരം വേണ്ടതു കരുണാനിധേ വേധാവു മുമ്പായ വാനവരൊക്കയും നാഥ ഭവന്തമീക്ഷിച്ചുകൊണ്ടീടുവാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/114&oldid=166994" എന്ന താളിൽനിന്ന് ശേഖരിച്ചത്