ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> സേവ ചെയ്യുന്നിതു കേവലമാശയാ ജീവപര്യന്തവുമെപ്പൊഴും മാധവ അങ്ങനെയുള്ള നിന്നെക്കണ്ടുകിട്ടുകി ലെങ്ങനെ തൃപ്തി വരുന്നിതു മാനസേ ഞാനിഹ കണ്ടുള്ള സൌഖ്യമോർത്തീടിനേൻ ധ്യാനം ദശാംശവുമില്ല ജഗൽപതേ വാസനയാർക്കും തടുക്കരുതെങ്കിലും ദാസനാമെന്നിൽ കരുണയുണ്ടാകണം ഉള്ളിലടക്കിയിട്ടിന്ദ്രിയമൊക്കവേ വെള്ളത്തിൽ മുങ്ങിയും കായ്കുനി തിന്നിട്ടു പഞ്ചാഗ്നിമദ്ധ്യത്തിൽനിന്നും വിവിധമായ് ചെഞ്ചമ്മെയോരോ തപസ്സുകൾ ചെയ്പതും നിൻമറിമായമറിഞ്ഞുക്രടായ്ക്കയാൽ കർമ്മങ്ങൾ പൂണ്ടു കളിക്കുന്നിതേററവും ബന്ധവും മോക്ഷവും ദേഹവും ദേഹിയും ചിന്തിക്കിലോ തവ മായയത്രേയതും നിർമ്മലമാനസം തന്നെ നിലയനം നന്മ തേടും മഹതാം മതമായതും കാരുണ്യവാരിധേ ത്വച്ചരണാംബുജം നേരേ മനതാരിൽ വെച്ചുകൊണ്ടീടുന്ന സമ്മതനായുള്ള ഭക്തന്റെ മാനസം നിർമ്മലമെത്രയുമെന്നു ചൊലിലുന്നുതേ എന്നതിനാൽ മ്മ ജന്മജന്മങ്ങളി ലുന്നതഭക്തിവന്നീടുവാൻ നൽവരം വേണമിതെന്നിയേ ഭക്തി മറെറാന്നുമേ കാണിപോലും കൊതിയില്ല ജഗൽപതേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/115&oldid=166995" എന്ന താളിൽനിന്ന് ശേഖരിച്ചത്