ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ദേഹസ്മരണയുമെന്നിയേ ശോകിച്ചു മോഹവും നീക്കിയിരുന്നാനനന്തരം മൂന്നു ലോകത്തെയും മുന്നമളന്നോരു ദേവനും പ്രത്യക്ഷനായിക്കരുണയാ താങ്ങിയെടുത്തു തഴുകി നിന്നീടുന്ന മംഗലയോഗിയെ വീക്ഷിതുമാശയാ വന്ന കണക്കെത്തരണി പൂർവ്വാദ്രിമേൽ നന്നായുദിച്ചു തെളിഞ്ഞു വിളങ്ങിനാൽ ഭാനുവിനെക്കണ്ടു പ്രഹ്ലാദനും തദാ മാനിച്ചകൊണ്ടിരുന്നീടിനാനാദരാൽ ഉത്തമന്മാർ പരബ്രഹ്മമറിഞ്ഞിട്ടു ചിത്തപത്മേ കണ്ടിരിക്കും കണക്കിനെ അർക്കൻ പ്രകാശിച്ച നേരം തമസ്സുക ളൊക്കയും നീങ്ങി മറഞ്ഞിതു ദൂരവേ മാനസത്തിങ്കലുള്ള ന്ധകാരങ്ങളും ജ്ഞാനേന മാഞ്ഞു പോയീടും കണക്കിനെ വാരിജമെല്ലാം വിരിഞ്ഞു ശോഭിച്ചതേ ശൌരികഥ കേട്ട ചിത്തം കണക്കിനെ അർക്കനെക്കണ്ടു വന്ദിച്ചു യോഗീന്ദ്രനും തൽക്ഷണം തന്നുടെ രാജ്യമകംപുക്കാൻ കാരണപൂരുഷനെക്കണ്ട തോഷേണ പാരം തെളിഞ്ഞു പുണർന്നുകൊണ്ടങ്ങനെ നാരായണാഖിലാധാര ജഗന്നാഥ കാരണപൂരുഷ ചിന്മയ സന്മയ ദാശരഥേ രഘുരാമ ദയാനിധേ ആശരാരേ ഹരേ കേശവ മാധവ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/118&oldid=166998" എന്ന താളിൽനിന്ന് ശേഖരിച്ചത്