ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

113 <poem> ചൊല്ലിനാൽ മല്ലാരിതൻപ്രിയൻ തന്നോടു കൊല്ലുവൻ നിന്നെ ഞാനില്ല കില്ലേതുമേ ദുഷ്ടബുദ്ധേ ഹരിതന്നെ വെടികയോ വെട്ടുകൊണ്ടന്തകൻവീട്ടിനു പോകയോ രണ്ടിലൊന്നിന്നു വരുത്തുന്നതുണ്ടു ഞാൻ കുണ്ഠബുദ്ധേ രണ്ടിലേതെന്നു ചൊല്ക നീ എല്ലാം നിനച്ചിന്നു ചൊല്ലുകിലെന്നോടു കൊല്ലുവൻ നിന്നെ ഞാനില്ല കില്ലേതുമേ വല്ലാത്ത വാക്കു പറയരുതിന്നിമേൽ ...................... സന്ധി രണ്ടിങ്ങനെ ദാനവൻ ചൊന്നതു മന്ത്രികൾ കേട്ടു പരിഭ്രമിച്ചഞ്ജസാ എന്തിവനുത്തരം ചൊല്ലുന്നതെന്നുള്ള ചിന്തയാ ബാലനെ നോക്കിനിന്നീടിനാർ അപ്പോൾ ഹിരണ്യനോടായിക്ക്യപാനിധി കെല്പോടു ചൊന്നതു കേൾക്കെടോ ഭൂപതേ എങ്ങും നിറഞ്ഞിരുന്നീടുന്ന ദേവനെ യെങ്ങനെ കൈവെടിയുന്ന ഞാനോർക്കിലോ അങ്ങനെ കേട്ടു ഹിരണ്യനതുനേര മെങ്ങുമുണ്ടെങ്കിലിത്തുണിലുണ്ടോ ഹരി തുണിലുമുണ്ടു തുരുമ്പിലുമുണ്ടഹോ കാണുകിൽ നിന്നിലുമെന്നിലുമുണ്ടെടോ സ്തംഭത്തിലുണ്ടെന്നു കേട്ടു കോപം പൂണ്ടു വമ്പോടു സ്തംഭത്തിലൊന്നു തച്ചീടിനാൻ

സന്ധി=പക്ഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/122&oldid=167002" എന്ന താളിൽനിന്ന് ശേഖരിച്ചത്