ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഘോരനാദേന മുകുന്ദനെ നോക്കീട്ടു പാരാതെ ചൊല്ലിനാനേവം വിവശനായ് ആന കുതിരകൾ തേരുകളെത്രയു മാനത്തലവരായുള്ള പടകളും അററമില്ലാതോളമുള്ള ശസൂങ്ങളും മററും പലവകയുണ്ടായിരിക്കവേ ആയുധഹീനനാമെന്നെയെന്തിങ്ങനെ മായയാ കൊൽവതു ധർമ്മമല്ലൊട്ടുമേ ആയോധനേ ശൂരരായവരൊക്കയു മായുധഹീനനെക്കൊല്ലമാറില്ലല്ലോ എന്നവൻ തന്നോടരുളി മുകുന്ദനും മുന്നം വരെത്ത നിരൂപിച്ചുകൊൾക നീ ഇന്നിദൃശഗ്രീവനായിപ്പിറക്കെടോ നന്നായിരുപതു കൈകളോടും മുദാ അന്നു ഞാൻ മാനുഷനായിപ്പിറന്നിട്ടു ജന്യേ സസൈന്യം വധിക്കുന്നതുണ്ടല്ലൊ ഏവമരുൾചെയ്ത നേരത്തു ദേവാരി ജീവനും ദേവലോകേ ഗമിച്ചൂ തദാ ദൈത്യേന്ദ്രജീവിതം പോയോരു നേരത്തു ്ചപ്രീത്യാ നറുമലർ പെയ്താരമരകൾ ദുന്ദുഭിവാദ്യം മുഴങ്ങിച്ചു ദേവകൾ നന്ദികലർന്നു പുകണ്ണതുടങ്ങിനാർ മാധവായ മധുസൂദനായ നമോ നാഥ കരുണാകരായ തസ്മൈ നമഃ സാധുജനപരിപാലായ തേ നമഃ ശ്രീധര ഭ്രമിധരായ തസ്മൈ നമഃ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/126&oldid=167006" എന്ന താളിൽനിന്ന് ശേഖരിച്ചത്