ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118 <poem> തത്വായ സത്യസ്വരൂപായ തേ നമഃ സത്യാത്മകായ സൌമ്യായ തസ്മൈ നമഃ ഉത്തമായ പുരുഷോത്തമായ നമോ മുക്തിദാനായ മുകുന്ദ തസ്മൈ നമഃ കാരണായ കരിമോക്ഷദായ നമോ നാരായണായ നരഹരയേ നമഃ പങ്കജലോചന നിൻകൃപയെന്നിയേ സങ്കടവൻ കടലെക്കടക്കാവതോ അന്നന്നു വന്നുള്ള സങ്കടമൊക്കയും മുന്നമേ തീർത്തു പാലിക്കുന്നതാകിലും ഇന്നു ഹിരണ്യനെക്കൊന്നു പാലിക്കയാൽ നന്നായ് സുഖിച്ചു വാണീടാം ചിരം വിഭോ ആദിതേയന്മാർ പുകണ്ണ പലതരം മോദേന പൂമലർ തൂകിനിന്നേററവും നാരഹിംഹാകൃതി പൂണ്ട മുകുന്ദന്റെ ദാരുണകോപമകററുവാൻ മാനസേ കെല്പില്ലയാഞ്ഞമരന്മാരുമപ്പൊഴേ ചഉല്പലമാതുതന്നോടു ചൊല്ലീടിനാർ ചെന്താരിൽമാതേ ഹരിപ്രിയേ നിന്നുടെ കാന്തസ്യ രോഷം കളക നിൻ വാക്കിനാൽ മല്ലാരികോപമകററുവാൻ മാനസേ വല്ലഭമാർക്കുമില്ല നിനക്കെന്നിയേ നാഥൻ ജഗന്മയനെന്നു വരികിലും പാതിമെയ് നീയല്ലയോ ജഗന്മോഹനേ വൃന്ദാരകന്മാർ പറഞ്ഞതു കേട്ടുട നിന്ദിരാദേവിയരുൾചെയ്തിതാദരാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/127&oldid=167007" എന്ന താളിൽനിന്ന് ശേഖരിച്ചത്