ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> എന്നെ രക്ഷിപ്പതിന്നായ് നിനച്ചല്ലയോ ഇന്നു നരസിംഹരൂപമായ് വന്നതും? ഇങ്ങനെ നിൻ ഹരിരൂപമോർത്തീടുകിൽ പൊങ്ങിന ഭീതികളെല്ലാമകന്നു പോം നാഥ! വദനമേറ്റം നീ പിളർക്കിലും ചേതസി ഭീതിയെനിക്കില്ല നിർണ്ണയം 2970

ശ്രീപതേ പാലിച്ചുകൊള്ളേണമെപ്പൊഴും താപത്രയാംബുവിൽ വീണുകൊള്ളാതെ മാം ത്വൽകടാക്ഷം ചെററുമില്ലായ്കിലോ പുന രിക്കണ്ട ലോകവുമില്ലെന്നു നിർണ്ണയം കർമ്മങ്ങൾകൊണ്ടു ഫലമില്ല കാണുകിൽ ബ്രഹ്മനും കർമ്മണാ ബദ്ധനല്ലോ വിഭോ പിച്ചയാ സ്വർഗ്ഗത്തിലുള്ള ഭോഗങ്ങളും തുച്ഛമത്രേ നിരൂപിച്ച കണ്ടോളവും കർമ്മഫലമറിയാതെയനുദിനം കർമ്മങ്ങളോരോന്നു ചെയ്തു മോഹത്തിനാൽ നിർമ്മലം നിന്മേനി ചിന്തിയാതേ സദാ ജന്മങ്ങളെല്ലാം കഴിയുന്നിതേ വൃഥാ ഒന്നിനുമുള്ളിൽ വിരക്തി വന്നീടാതെ നന്നു നിന്മായതൻ വൈഭവമെത്രയും എന്നതോർത്താലഹം ദാനവനെങ്കിലും നിന്നേ നിരീക്ഷിതും ഭാഗ്യമുണ്ടായി മേ ധന്യനാം നാരദസംഗമെന്നുണ്ടായി തന്നുതന്നേ പരിശൂദ്ധനായ് വന്നു ഞാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/130&oldid=167009" എന്ന താളിൽനിന്ന് ശേഖരിച്ചത്