ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അച്യുത വൈകുണു ദ്മോജര ജയ സച്ചിദാനന്ദമൂർത്തേ മാധവ ജയ മിശ്വമൂർത്തേ വിശ്വപാല ജയ ജയ ശാശ്വത ശൌരേ മുരാരേ ജയ ജയ ശംഖചക്രായുധപാണേ ജയ ജയ പങ്കജനാഭ ഭഗവൻ ജയ ജയ വാസു ദേവ വസുധാധിപതേ ജയ വാസവസേവ്യ വരദ ജയ ജയ ഇഷ്ടനായുള്ളോരു മൽപിതാവിന്നിഹ പെട്ടന്നു മോക്ഷമേകേണം കൃപാംബുധേ ഭക്തിപൂണ്ടിത്ഥം പുകഴുന്നതു കേട്ടു ചിത്തം തെളിഞ്ഞരുൾചെയ്തു കൃപാനിധി ചിത്തശൂദ്ധ്യാ മ്മ നാമങ്ങളെപ്പൊഴും കീർത്തിച്ചു മന്വന്തരം ഭുവി വാഴ്ക നീ ചൊവ്വോട ദാനവരാജനായ് കേവല മുർവ്വിയിൽ ധർമ്മത്തെയും നടത്തീടുക മന്നവനായിട്ടു ലോകസുഖങ്ങളെ യൊന്നൊഴിയാതെ ഭുജിച്ചു ദിനംപ്രതി സാരമായുള്ളോരു മൽപദംതന്നോദു ചാരാതെ ചേരാമൊടുക്കം നിനക്കെടോ എന്നെദ്ദരിശിപ്പവർക്കു മോക്ഷപ്രാപ്തി വന്നീടുവാൻ ദണ്ഡമില്ലതിനാലിനി നിന്നുടെ താതനു മോക്ഷമതെന്നിയേ

പിന്നെ നരകാനുഭ്രതിയുണ്ടാകുമോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/132&oldid=167011" എന്ന താളിൽനിന്ന് ശേഖരിച്ചത്