ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വർണ്ണം മഹി വസു ഗോക്കളുമെന്നിവ - യെണ്ണമില്ലാതവണ്ണം കൊത്തീടിനാൻ ഉത്തമന്മാർ പുകഴുന്നതു കേട്ടു തൻ പത്തനം പുക്കു നത്വാ ജനനീപദേ അമ്മയ്ക്കു സങ്കടമുണ്ടായതൊക്കയും നിർമ്മലവാചാ കളഞ്ഞു കുമാരനും ശിഷ്യാവലോകായ നാരദമാമുനി പുഷ്യന്മുദായെഴുന്നള്ളം ദശാന്തരേ മാമുനീന്ദ്രനെഴുന്നള്ളുന്നതു കേട്ടു ദാദോദപപ്രിയൻ തുഷ്ടനായേററവും പാരാതെ ചെന്നെതിരേററു പാദങ്ങളെ നേരേ പിടിച്ചു വണങ്ങിനിന്നാദരാൽ പൊൻമയസിംഹാസനത്തിലിരുത്തീട്ടു നന്മയാലർഘ്യപാദ്യേന പൂജിച്ചുടൻ കൃത്വാ പ്രദക്ഷിണം നത്വാ മുഹുർമ്മുഹുഃ സ്തുത്വാ ബഹുവിധം നിൽക്കുന്ന നേരത്തു ചിത്തമോദം കലർന്നേററം വിധിസുതൻ ഭക്തനെ നോക്കിത്തെളിഞ്ഞു ചൊല്ലീടിനാൻ സൂനോ ഹരിപ്രിയ ലീലാവതീസുത ജ്ഞാനം നിനക്കുപദേശിച്ചതാരെടോ പത്മനാഭനധികപ്രിയനായതു മത്ഭുതമത്ഭുതമോർത്തുകണ്ടോളവും താപസശ്രേഷുനെക്കുമ്പിട്ടു പയ്യവേ

താപം കളഞ്ഞു ചൊല്ലീടിനാൻ ബാലകൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/134&oldid=167013" എന്ന താളിൽനിന്ന് ശേഖരിച്ചത്