ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആയുധത്താലുരഗത്തിനാൽ നിന്നുടെ
കായത്തിനന്തരമില്ലാഞ്ഞതത്ഭുതം. 1760

ഇങ്ങനെ ഞാനുമിരിക്കുന്ന നേരത്തു
ശാർങ്ഗിയോടുള്ള സംപർക്കം ത്യജിക്കു നീ,
എന്നോടു തുല്യരായോരുമില്ലെങ്കിലു-
മെന്നോടു തുല്യതയുണ്ടു നിനക്കെടോ!
നേരോടൊരു മരത്തിൻ പഴം തന്നീന്നു
വേരെയൊരു പാദപമുത്ഭവിച്ചീടുമോ?
എന്നതുകൊണ്ടു കൃപയുണ്ടു മാനസേ
നിന്നിലെനിക്കറിഞ്ഞുകൊള്ളണമേ.
മത്തഗജംപോലെ നിന്നുടെ ശക്തിയെ
ച്ചിത്തത്തിലൊരാത്തതെന്തു നീ ബാലക! 1770

ഗോവിന്ദനാമമെൻകർണ്ണങ്ങൾ കേൾക്കവേ
കേവലം ചൊല്ലായ്മ വേണമെന്നിനിയെടോ!
എന്നവൻ വാക്കു കേട്ടപ്പൊഴുതേ മുലാ
പന്നഗശായിപ്രിയൻ പരഞ്ഞീടിനാ:
ഉത്തമമാകും നദിയോടു ചേർന്നു ചെ-
ന്നെത്താത്തവണ്ണം ചുമയ്ക്കുന്നു വൈരികൾ
കാമാദികളെജ്ജയിച്ചവനല്ലയോ
ദാമോദരപ്രിയനെന്നു ചൊല്ലേണ്ടതും.
ആത്മാമാതരം കുടുംബിനി ചൊല്ലിയാൽ
പാപ്മവാൻ ദൂരെ ത്യജിക്കും കണക്കിനെ 1780

മല്ലാരിയാകിയ വൈരിക്കൊരു ഗുണ-
മില്ലെന്നതു കരുതീടുക മാനസേ.
























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/58&oldid=167022" എന്ന താളിൽനിന്ന് ശേഖരിച്ചത്