ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

88 <poem> തൈലപാത്രത്തിലിട്ടിങ്ങു കാച്ചൂതിയും, ശൂലത്തിലാമ്മാറു കുത്തിക്കിടത്തിയും ചിത്രമിതിൽപരമുണ്ടു നരകങ്ങ- ളിത്രയെന്തിനു പറയുന്നു ബാലരേ!

ഘോരമായിട്ടിരുപത്തെട്ടു കോടി പോൽ‌ നാരകമെല്ലാമനുബവിച്ചേറ്റവും കർമ്മശേഷത്തിനു തക്കവണ്ണം വന്നു ചെമ്മേ ജനിക്കുമജ്ജീവനും ഭൂമിയിൽ. ഇത്ര ദുഖത്തിനു തക്കവണ്ണം വന്നു ചെമ്മേ ജനിക്കുമജ്ജീവനും ഭൂമിയിൽ. ഇത്ര ദുഃഖത്തിനു പാത്രമാം ജീവനു നിദ്രയിലും സുഖമെന്നു ചൊല്ലാവതോ? മാനവപുത്രരേ! കേൾപ്പിനിന്നും നിങ്ങൾ മാനവന്മാരുടെ ദുഃഖമെപ്പേരുമേ. ധാത്രയിങ്കൽ ദ്രവ്യസമ്പന്നരെങ്കിലോ പുത്രരില്ലാഞ്ഞു ദുഃഖം പുനരേറ്റവും.

സന്താനമുണ്ടെന്നിരിക്കിലോ കേവലം ഹന്ത! ദുവിണമില്ലാഞ്ഞതിസങ്കടം. കെല്പോടു സംസാരസാഗരം താനിതു- മുൽപ്പൂവിലില്ലാഞ്ഞുപായങ്ങളൊന്നുമേ പ്രാമനെക്കൂടെ ത്യജിക്കുന്നിതു ചിലർ കാണുമാറില്ലയോ ദൈത്യകുമാരരേ! കാലു രണ്ടുള്ളവർക്കിത്ര ദുഃഖം പാരിൽ നാലു കാലായവറ്റിന്നു ചൊല്ലാവതോ!

പക്ഷികൾക്കുളള ദുഃഖം ഖോരമെത്രയും വൃക്ഷത്തിനുള്ളഴൽ ചൊല്ലുന്നതാരഹോ!












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/97&oldid=167038" എന്ന താളിൽനിന്ന് ശേഖരിച്ചത്