ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

89 <poem> ഭ്രന്തിനാൽ സംസാരസാഗരേവീണിട്ടു നീന്തുന്നിതു മഹാബുദ്ധിമാനെങ്കിലം. മറ്റൊരാലംബമില്ലായ്കിൽ ഭവാംബുദൌ തെറ്റെന്നു വീഴ്വതു കുറ്റമല്ലൊട്ടുമേ. മല്ലാരിതൻ ചരണാംബുജമാകിയ നല്ലൊരു കല്പകശാഖിയിരിക്കവേ കാദളം നൽക്കനിയുണ്ടെന്നിരിക്കിലും മോദേന*നൈംബം ഭുജിക്കും കണക്കിനെ

ബ്രഹ്മമാമനന്ദമുണ്ടായിരിക്കവെ നന്മയിൽ മറ്റൊരാനന്തമുണ്ടോ ഭൂമീ ലോകമിദം ഹരിതന്മയമാകയാൽ ലോകത്തിലുള്ളവരെബ്ഭജിച്ചീടിലേ നൂലും പുടവയുമെന്ന കണക്കിനെ നാളീകനാഭനും ലോകവുമായിടും. സംശയമെല്ലാം കളഞ്ഞിട്ടു നിങ്ങളും കൂസാതെ ചിന്തനം ചെയ്തു മുകുന്ദനെ തന്നിലിണങ്ങാത്ത കന്നിനെക്കൊണ്ടുപോയ് പിന്നെയൊന്നോടണച്ചീടും കണക്കിനെ 2170

ഓരോ വിഷയേ കളിക്കും മനസ്സിനെ നാരായണചരണത്തിലാക്കീടുവി. സത്തുക്കളോടു ചേർന്നു വസിച്ചീടുവിൻ സക്ത്യാ ഭഗവൽകഥകൾ കേട്ടീടുവിൻ. കീർത്തിച്ചുകൊള്ളുവിൻ നാമങ്ങളാദരാ- ലോർത്തീടുവിൻ ഹരിതൻ ചരണത്തെയും

  • നൈംബം= വേപ്പിൻ പഴം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/98&oldid=167039" എന്ന താളിൽനിന്ന് ശേഖരിച്ചത്