ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"അശിരസ്തം ഭവേൽ സ്നാനം സ്നാനാശക്തൗ തു കർമ്മണാം."

എന്നും പറഞ്ഞിട്ടുള്ളതിനെ അനുസരിച്ച്

"ചക്ഷൂരോഗീ കർണ്ണരോഗീ ശിരോരോഗീ കഫാധികഃ കണ്ഠസ്നാനം പ്രകുർവ്വീത ശിരസ്നാനസമം ഹി തത്."

എന്നു സ്മൃത്യർത്ഥസാരത്തിൽ കാണുന്നു. ഈ സ്മൃതൃർത്ഥത്തെത്തന്നെ

"സ്നാനമർദ്ദിതനേത്രാസൃ- കർണ്ണരോഗാതിസാരിഷു ആദ്ധ് മാനപീനസാജീർണ്ണ- ഭുകതവൽസു ച ഗർഹിതം."

എന്നവിധം വാഗ് ഭടാചാർയ്യരും അനുവദിച്ചിരിക്കുന്നു. ഇനി സ്നാനഭേദങ്ങളെപ്പറയുന്നു.

"സ്നാനാനി പഞ്ച പുണ്യാനി കീർത്തിതാനി മനീഷിഭിഃ ആഗ്നേയം വാരുണം ബ്രാഫ്മം വായവൃം ദിവൃമേവ ച."

ഇവയിൽ ഓരോന്നിന്റേയും സ്വരൂപത്തെ താഴെ വിവരിക്കുന്നു.

"ആഗ്നേയം ഭസ്മനാ സ്നാന- മവഗാഹൃ തു വാരുണം ആപോഹിഷ്ഠേതി ച ബ്രാഫ്മം വായവൃം ഗോരജഃ സ്മൃതം.

യത്തു സാതപവർഷേണ തത്സ്നാനം ദിവൃമുച്യതേ തത്ര സ്നാത്വാ തു ഗംഗായാം

സ്നാതോ ഭവതി മാനവഃ."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.