താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/108

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
98
൩൩ .ശബ്ദം.

മനുഷ്യന്നു പുറമേയുള്ള ലോകത്തെപ്പറ്റി അറിവു സിദ്ധിക്കുന്നതിനുതകുന്ന ഏറ്റവും പ്രധാനമായ ഒരു സഹായമാണു വെളിച്ചം. വെളിച്ചമില്ലെങ്കിൽ കണ്ണിനു ഒന്നും വ്യക്തമായിട്ടു വിഷയമാവുകയില്ല.
പിന്നെ പ്രധാനമായതു ശബ്ദമാകുന്നു. ചെവി വഴിക്കാണു ശബ്ദം ഹേതുവായ അറിവു നമുക്കു ലഭിക്കുന്നതു്. ശബ്ദത്തിന്റെ അലകൾ ചെവിയിൽ വന്നടിച്ച് അവിടെയുള്ള ഒരു തോലിനെ ഇളക്കുന്നതുകൊണ്ടാണു നമുക്കു കേൾപ്പാൻ കഴിയുന്നത്. മനുഷ്യനു സുഖമായി കഴിഞ്ഞ കൂടുവാൻ ചുറ്റുമുള്ള സ്ഥിതികളെപ്പറ്റി അറിവുണ്ടായിരിക്കേണ്ടതുകൊണ്ടു ശബ്ദത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ.
ശബ്ദം ഒരുതരം പ്രവൎത്തനശക്തിയാണു (energy). സ്പന്ദിച്ചുകൊണ്ടിരിക്കുന്ന സാധനങ്ങളിൽനിന്നാണു ശബ്ദമുണ്ടാവുന്നതു്.
പരീക്ഷണം: ഒരു സൈക്കൾ ബെല്ലോ സാധാരണ മണിയോ ' അടിക്കുക.ശബ്ദമുണ്ടാവുന്നത് ഒരു ലോഹദണ്ഡം മണിയിൽ ബലമായി അടിക്കുന്നതു കൊണ്ടാണല്ലോ. ഈ അടിനിമിത്തം ബെല്ലിന്റെ ലോഹം അതിവേഗത്തിൽ സ്പന്ദിക്കുന്നു. ശബ്ദിക്കുന്ന മണിയേ ചുണ്ടിന്നരികയോ ചെവിക്കരികയോ വെച്ചാൽ ഈ സ്പന്ദനം അറിയാവുന്നതാണു്.നമുക്കു ഒരു തരിപ്പുതോന്നും. ബെല്ലിൽ കൈവെക്കുക. ശബ്ദം നിന്നു പോകും.കാരണമെന്തു്? സ്പന്ദനം നിന്നുപോകുന്നതു