താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/114

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 പ്രകൃതിശാസ്ത്രം

യ കുമിളകൾ പുറപ്പെട്ടു ചെമ്പുതകിടിലേയ്ക്കു പോയി പറ്റുന്നതു കാണാം. വടക്കുനോക്കി സ്ഥിതിചെയ്യുന്ന ഒരു അയസ്കാന്തസൂചിയുടെ മീതെ ഈ കമ്പിയെ തെക്കുവടക്കായി വലിച്ചുപിടിച്ചാൽ സൂചി സ്വസ്ഥാനത്തുനിന്നു തിരിയുന്നതു കാണാം. ഇത് വിദ്യുത്പ്രവാഹം നിമിത്തമാണ് .

വോൾടാ ഉണ്ടാക്കിയ ഈ ആദിമ യന്ത്രത്തിനു രണ്ടു ന്യൂനതകൾ ഉണ്ട്. ഒന്നാമത്തേതു വിദ്യുത്പ്രവാഹം നമുക്കു ആവശ്യമില്ലാത്തപ്പോഴും തുത്തനാകം അമ്ലത്തിൽ അലിഞ്ഞു ചേർന്നു നമുക്കു നഷ്ടമുണ്ടാക്കുന്നു. രണ്ടാമത്തേതു മേൽപ്രസ്താവിച്ച അബ്ജനകവായുവിന്റെ കുമിളകൾ ചെമ്പുതകിടിനെ പൊതിഞ്ഞുനിന്നു വിദ്യുത്പ്രവാഹത്തെ തടയുന്നു. ഇവ കൂടാതെ പുതിയ ചില വിദ്യുജ്ജനകപാത്രങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. അവയിൽ പ്രചാരത്തിലിരിക്കുന്ന രണ്ടെണ്ണത്തെപ്പറ്റി പ്രസ്താവിക്കാം.

2. ലെക്ലാഞ്ച് വിദ്യുജ്ജനകപാത്രം ‌- ചതുരാകൃതിയിലുള്ള ഒരു കണ്ണാടിപ്പാത്രത്തിൽ നവസാരം കലക്കിയ വെള്ളം ഒഴിച്ച് അതിൽ സുഷിരങ്ങളനേകം ഉള്ള ഒരു ഉരുണ്ട പാത്രം താഴ്ത്തീട്ടുണ്ട്. ഉരുണ്ട പാത്രത്തിന്റെ നടുവിൽ ഒരു ഇംഗാലദണ്ഡും അതിനെപ്പൊതിഞ്ഞുകൊണ്ടു കരിപ്പൊടിയും മാംഗനീസ് ദ്വിപ്രാണയുതിയും (manganese dioxide)