താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/115

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിദ്യുജ്ജനക യന്ത്രങ്ങൾ 105

വെച്ചിരിക്കുന്നു. പുറത്തെ നവസാരജലത്തിൽ ഒരു തുത്തനാകദണ്ഡുണ്ട്. തുത്തനാകദണ്ഡിനേയും ഇംഗാലദണ്ഡിനേയും ചെമ്പുകമ്പിമൂലം ഘടിപ്പിച്ചാൽ ആ കമ്പിയി ലൂടെ പ്രവാഹം ഒഴുകുന്നു.

Dry cell- വരണ്ട സെല്ലാണെന്നു പേർകൊണ്ടു ധരിച്ചേക്കാമെങ്കിലും ഈ സെൽ വരണ്ടതല്ല. നനവില്ലെങ്കിൽ ഈ യന്ത്രത്തിൽ പ്രവാഹമേ ഉണ്ടാവുകയില്ല. എങ്കിലും ഇതിലെ ഏർപ്പാടുകൾ കണ്ടാൽ ഇതു വരണ്ടതാണെന്നു തോന്നിപ്പോകും. വഹിച്ചുകൊണ്ടുപോവാൻ അസൗകര്യമില്ല. ഇതിന്റെ നടുവിൽ ഒരു ഉരുണ്ട ഇംഗാലദണ്ടുണ്ടായിരിക്കും. അതിനെ പൊതിഞ്ഞുകൊണ്ട് മാംഗനീസ് ദ്വിപ്രാണയുതിവും കരിപ്പൊടിയും കൊണ്ടുള്ള ഒരു കുഴമ്പാണ്. ഇതിനെയും പൊതിഞ്ഞുകൊണ്ട് നവസാരവും plaster of paris മാവും കൊണ്ടുള്ള ഒരു പശയുണ്ട്. ഇതുകളെല്ലാം കൂടി വെച്ചിരിക്കുന്ന വലസ്സഞ്ചി ഉരുണ്ട ഒരു തുത്തനാകപാത്രത്തിലാക്കിയിരിക്കുന്നു. പ്രവാഹം അനാവശ്യമായി ചെലവാകാതിരിപ്പാൻ കട്ടിക്കടലാസ്സുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അടിയിലെ തുത്തനാകത്തേയും ഇംഗാലദണ്ഡിനേയും ഘടിപ്പിച്ചാൽ വിദ്യുത്പ്രവാഹം ഉണ്ടാവും.

ഘടനാസമ്പ്രദായങ്ങൾ

മേൽപ്രസ്താവിച്ച മാതിരിയിലുള്ള ഒരു വിദ്യുജ്ജനകപാത്രത്തിൽനിന്നു നമുക്കു വെളിച്ചത്തിനും മറ്റും വേണ്ടത്ര ഉഗ്രതയുള്ള വിദ്യുത്പ്രവാഹം കിട്ടിയെന്നു വരിക