2 പ്രകൃതിശാസ്ത്രം കഴിച്ചു വളർന്നു വലുതാകുന്നു. നമ്മുടെ ഭക്ഷണം ഉള്ളിൽ ചെന്നു തേമാനം ഇല്ലാതാക്കുന്നു. വല്ല മുറിവോ ചതവോ ഉണ്ടായാൽ ക്രമേണ അതു മാറി പണ്ടത്തെ സ്ഥിതിയിലാകുന്നു. അതിനാൽ ഭക്ഷണം കൊണ്ടുള്ള ഉപയോഗങ്ങൾ താഴെ ചേർക്കുന്നവയാണ്. 1. നമുക്കു പ്രവർത്തിയെടുക്കുവാനുള്ള ശക്തി നൽകുക 2. നമ്മുടെ ദേഹം വളരുന്നതിനുള്ള പദാർത്ഥങ്ങൾ നൽകുക. 3. നാം പ്രവർത്തിയെടുക്കുമ്പോഴുണ്ടാവുന്ന തേമാനം കൊണ്ടുള്ള നഷ്ടം ഇല്ലായ്മചെയ്യുക. നാം പലമാതിരിയിലുള്ള പദാർത്ഥങ്ങൾ കഴിക്കുന്നുണ്ട്. പലതരത്തിലും വെള്ളം ഉള്ളിലേക്കു ധാരാളം ചെലുത്തുന്നുണ്ട്. മധുരമുള്ള, പഞ്ചസാര, തേൻ, പഴം മുതലായവയും, കൊഴുപ്പുള്ള, നിലക്കടല, തേങ്ങ, കോഴി മുട്ട, മാംസം, മത്സ്യം മുതലായവയും ആഹരിക്കുന്നുണ്ട്. ഇതിനു പുറമേ ഉപ്പും വേണ്ടപോലെ ചേർക്കാറുണ്ട്. ഇങ്ങനെ നോക്കുന്നതായാൽ ഭക്ഷണപദാർത്ഥങ്ങളെ ശാസ്ത്രദൃഷ്ട്യാ താഴെ ചേർക്കുന്ന വിഭാഗങ്ങളിലുൾപ്പെടുത്താവുന്നതാണ്. 1.വെള്ളം. 2. കൊഴുപ്പുകളും സ്നേഹദ്രവ്യങ്ങളും. (Fats and oils) 3.പഞ്ചസാര, ധാന്യനൂറും മുതലായവ (Carbohydrates such as starch and sugar)
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/12
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു