താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/131

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കപ്പികൾ


121


ഞരമ്പുകൾ: തലച്ചോറിൽ നിന്നും കശേരു നാഡിയിൽനിന്നും പിരിഞ്ഞു പോകുന്ന നാരുകൾക്കാണ് ഞരമ്പുകൾ എന്നു പറയുന്നതു്. കമ്പിത്തപ്പാലിൽ കമ്പികൾക്കുള്ള സ്ഥാനമാണ് മജ്ജാതന്ത്ര വ്യവസ്ഥയിൽ ഇവയ്ക്കുള്ളത്. ഇവ എപ്പോഴും ജോടിയായിട്ടേ പോകാറുള്ളൂ. ഈ ജോടിയിൽ ഒന്നു പേശികളിലേക്കു വൎത്തമാനം വഹിച്ചുകൊണ്ടുപോകുന്നതാണു്. അതിനു സംവാഹക നാഡികൾ (motor nerves) എന്നു പറയുന്നു. മറേറതു ഇന്ദ്രിയങ്ങളിൽനിന്നു മസ്തിഷ്കത്തിലേക്കു വൎത്തമാനം വഹിക്കുന്നു. ഇതിന്നു നിവേദക നാഡി എന്നു പറയുന്നു. (sensory) എന്നു പേർ. രോമങ്ങളിലും, നഖങ്ങളുടെ പുറമെയുള്ള ഭാഗങ്ങളിലുമൊഴികെ ശേഷം എല്ലാ ഭാഗങ്ങളിലും ഞരമ്പുകൾ ഉണ്ട്.

——————

മ്പൻ കപ്പികൾ. (ചകട)

ഒരു കിണറ്റിൽനിന്നു വെള്ളം കോരുവാനും ഉയൎന്ന ഒരു സ്തംഭത്തിൽ കൊടിക്കൂറ ഉയർത്തുവാനും മറ്റും നാം കപ്പി അല്ലെങ്കിൽ ചകട ഉപയോഗിക്കുന്നു. കപ്പിയില്ലെങ്കിലും കിണറിന്നരികെ നിന്നു നമുക്കു വെള്ളം കോരിയെടുക്കുവാൻ കഴിയുമെങ്കിലും കുമ്പിട്ടുനിന്നു വലിക്കുന്നതു കൊണ്ടു് ബുദ്ധിമുട്ടും .കിണറ്റിൽ വീഴുമെന്ന ഭയവും ഉണ്ടാവും. കപ്പിയുണ്ടെങ്കിൽ നമുക്കു താഴെ വലിക്കുകയെ വേണ്ടു ഒരു കപ്പി എന്നാൽ എന്താണ്. മരംകൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയ ഒരു ചക്രം. ഈ ചക്രത്തിൻറ വക്കിനു ചുറ്റും ഒരു ചാലുണ്ടായിരിക്കും. ഈ ചക്രം നടു