124 പ്രകൃതിശാസ്ത്രം സാധാരണമായി ഇരുമ്പ് തനി ലോഹമായി ഭൂമിക്കടിയിൽനിന്നു കിട്ടാറില്ല. പ്രാണവായുവിനോടു സംയുക്തമായ ഇരുമ്പുധാതു ഭൂമിയിൽ നിന്നു കുഴിച്ചെടുക്കുന്നു. ഈ ധാതുവിനെ അഴുക്കുകളെല്ലാം കളഞ്ഞ് ഉണക്കിയശേഷം ചുണ്ണാമ്പും കല്ലും, കരിയും കൂട്ടിച്ചേർത്തു കവലയിൽ ഇട്ടു നല്ലപോലെ ചൂടു പിടിപ്പിക്കുന്നു. ഏകദേശം 80-100 അടി ഉയരമുള്ള ഒരു ഉരുണ്ട ഉരുക്കു ഗോപുരമാണ് കാറ്റുല. അതിന്റെ ഉൾഭാഗത്തു അത്യുഷ്ണമേറ്റാലും ഉരുകിപ്പോകാത്ത ചെങ്കല്ലുകൊണ്ടുള്ള ഒരു ചുമരുണ്ടു .കുനീലിന്റെ (ഫണലിൻ) ആകൃതി യിലുള്ള ഒരു ദ്വാരത്തിലൂടെ ഇരുമ്പുധാതുവും ചുണ്ണാമ്പു കല്ലും കരിയും കൂടി അതിൽ കടത്തുന്നു. നല്ലവണ്ണം ചൂടു പിടിപ്പിച്ച കാറ്റ് ഉലയുടെ അടിയിലുള്ള കുഴലുകളി ലൂടെ ഉള്ളിലേയ്ക്കു കടത്തുന്നു. ഉഷ്ണവായുവിന്റെ ചൂടു കൊണ്ടു് കരി അത്യന്തം ചൂടോടെ കത്തിജ്വലിക്കയും ധാതുവിലുള്ള പ്രാണവായു പോയി ഇരുമ്പു ഉരുകി തിള യ്ക്കുന്ന ദ്രാവകമായി താഴെ ഒരു ദ്വാരത്തിലൂടെ പുറത്ത യ്ക്കു ഒഴുകുകയും ചെയ്യുന്നു. ചുട്ടു പഴുത്തു തിളക്കുന്ന ഈ ദ്രാവകത്തെ നിലത്തു കീറിയിരിക്കുന്ന ചാലുകളിൽ വാക്കുന്നു. ഇങ്ങിനെ ഉറ ച്ചുകിട്ടുന്ന ഇരുമ്പിന്നു കുഴിയിരുമ്പ് (pig iron) എന്നാണു ചിലപ്പോൾ ഇങ്ങിനെ നിലത്തുള്ള ചാലുകളിൽ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/134
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു