താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/136

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 പ്രകൃതിശാസ്ത്രം

ൽ നിന്നു നമുക്കു ഉരുക്കു കിട്ടുന്നു. ഈ ഉരുക്കു കടാഹത്തിനു ബെസ്സമർ കൺവർട്ടർ മാർ എന്നു പറയുന്നു. ഈ പാത്രത്തിന്നടിയിലുള്ള ദ്വാരങ്ങളിലൂടെ വായു ഉള്ളിലേയ്ക്കു ശക്തിയോടെ കടത്തുന്നു. ഉരുകിത്തിളയ്ക്കുന്ന ഇരുമ്പിൽ

ഈ വായു ചേരുകയും അതിലുള്ള കരി മുഴുവനും കത്തി പോവുകയും ചെയ്യുന്നു. പിന്നീടു ഉരുക്കുണ്ടാക്കുവാൻ നിശ്ചിതതോതിൽ കരി, മെഗ്നീഷ്യം, കല്ല് , വെള്ളി, ക്രോമിയം ഇവ ചേർന്നു. ഈ ലോഹങ്ങൾ ചേർക്കുന്നതു കൊണ്ടു് ഉരുക്കിന്നു ചില പ്രത്യേക ഗുണങ്ങൾ കിട്ടുന്നുണ്ടു്. ഗുണങ്ങൾ - ഉരുക്കു പലതരത്തിലുമുണ്ട്.ഇവയുടെ ഗുണങ്ങൾ

പലമാതിരിയാണ്.എങ്കിലും പൊതുവായി നമുക്കു പറയാവുന്ന ഗുണങ്ങൾ താഴെ ചേർക്കുന്നു. ഉരുക്കാവുന്നതും, അടിച്ചുപരത്താവുന്നതും വലിച്ചുനീട്ടാവുന്നതും

വിളക്കിച്ചേക്കാവുന്നതുമാണ് ഉരുക്ക്. ഒരു തരം പതമുള്ള ഉരുക്ക് പാലം പണികൾക്കും, ഭവന നിർമ്മാണത്തിനും, കമ്പികളുണ്ടാക്കുവാനും ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങളുണ്ടാക്കുവാനുള്ള ഉരുക്ക്ഒന്നര ശതമാനം കരിചേർത്തുണ്ടാക്കിയതാണു്. ആയതിനാൽ അതിന്കടുപ്പവും കൂടും. നല്ലവണ്ണം ചുട്ടുപഴുത്ത ഇരുമ്പിനെ പെട്ടെന്നു തണുപ്പിക്കുമ്പോൾ അതു വളരെ വലിയ കാഠിന്യമുള്ളതായി ഭവിക്കുന്നു.അതു കൊണ്ടു കണ്ണാടിയിൽ കൂടി വരപ്പെടുത്തുവാൻ കഴിയുന്നു.എങ്കിലും അതു വേഗത്തിൽ ഉടഞ്ഞുപോകത്തക്ക നിലയിലുള്ളതായി ഭവിക്കുന്നു. ഘടികാരശാലകളും ഉരുക്ക് കൊണ്ടാണുണ്ടാക്കുന്നത്.