താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/14

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതിശാസ്ത്രം

പല്ല്, എല്ല് മുതലായ ദേഹവിഭാഗങ്ങൾ ഭൂമി യിലെ ലോഹങ്ങളുടെ ഉപ്പുകൊണ്ടുണ്ടാക്കിയതാണ്. നാം ഭക്ഷണത്തിനു രുചിവരുവാൻ ചേക്കുന്ന അങ്ങാടിയുപ്പിന്നു പുറമേ, പലവിധ ഉപ്പുകളും പാൽ, സസ്യങ്ങൾ ഇവയി ൽനിന്നു ലഭിക്കുന്നുണ്ട്. മുരിങ്ങക്കായിൽ (Phosphorus) "ഭാവഹ"ത്തിൻ്റെ ഉപ്പ് അടങ്ങിയിരിക്കുന്നു. ചീരയിൽ ഇരുമ്പു സത്തുണ്ട്. ഔജസദ്രവ്യം (Proteids) ദേഹത്തിലെ ധാതു കൾ ഉണ്ടാക്കുവാനാണ്.ചെറുപയർ,ഗോതമ്പ്മുതലായ ധാന്യങ്ങളിലും മാംസം, പാൽ എന്നിവയിലും (Proteids)ഔജസദ്രവ്യങ്ങൾ ഉണ്ട്. ശരീരവളർച്ചയ്ക്ക് അവ അത്യാവശ്യമാണ്. ഇവയെല്ലാത്തിനും പുറമെ പൂർണാരോഗ്യത്തിനും വളർച്ചയ്ക്കും വിറ്റാമിനം (Vitamins) എന്ന പദവും ആവശ്യമാണെന്നു ശാസ്ത്രജ്ഞന്മാർ കണ്ടു പി ടിച്ചിരിക്കുന്നു. എ, ബി, സി, ഡി തുടങ്ങി എട്ടോളം വിറ്റാമിനം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പാൽ, വെണ്ണ, പച്ചക്കറി സാധനങ്ങൾ എന്നിവയിലുള്ള ഏ- വിറ്റാമിനം കഴിച്ചില്ലെങ്കിൽ നിങ്ങൾക്കു പകർച്ചവ്യാധികളി ൽനിന്നു രക്ഷപ്രാപിക്കാൻ കഴികയില്ല. ബി-വിറ്റാമിനം ധാന്യങ്ങളുടെ നേരിയ തവിട്ടിലുണ്ട്. അതുകൊണ്ടു തവിട്ട് കളഞ്ഞ അരി വെച്ചുണ്ണരുത് എന്നൊരു സിദ്ധാന്ത ത്തിന്നു ശക്തി കൂടിവരുന്നു. ബി വിറ്റാമിനും ഇല്ലെ ങ്കിൽ ബറിബറി എന്ന ഒരു രോഗം ബാധിക്കുന്നു. പച്ചക്കറികളിലുള്ള സി. വിറ്റാമിനും എല്ലുകളുടെ ശക്തിക്കു സഹായമാകുന്നു. കപ്പൽക്കാർക്ക് പുതിയ സസ്യ പദാ