താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/140

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-4- 48. ഒരു അഗ്നി ശമന യന്ത്രം വരച്ചു, പ്രധാന ഭാഗങ്ങൾ ചൂണ്ടിക്കാണിക്കുക. 49. ഭവന നിമ്മാണത്തിന്നു നാം സാധാരണ ഏതു തരം കല്ലുകൾ ഉപയോഗിക്കുന്നു? മലയാളക്കരയിൽ സാധാരണ ഉപയോഗിക്കുന്നവയോ?

50. തീവണ്ടിയാപ്പിസിലെ നിലങ്ങളിൽ വിരിക്കുന്ന കല്ലുകളേതുവിധത്തിലുള്ളവയാണ്. അവയുടെ പ്രധാന ഗുണമെന്താണ്. 51. ഇഷ്ടിക ചൂളക്കു വെക്കുന്നതുകൊണ്ടു പ്രത്യേക ഗുണമെന്താണ്? 52. ഇഷ്ടിക ഉണ്ടാക്കി വേവിക്കുന്നതെങ്ങിനെ? 53.ചുണ്ണാമ്പുണ്ടാക്കുന്നതെങ്ങിനെയാണ്. 51. കാര (കുമ്മായക്കൂട്ട്) എങ്ങിനെയുണ്ടാക്കുന്നു. അതിന്റെ വിശേഷഗുണമെന്താണ്. 55.സിമൻറ ഏതെല്ലാം സാധനങ്ങൾ ചേർത്താണു ഉണ്ടാക്കുന്നത്? അതിന്റെ പ്രത്യേക ഗുണങ്ങളും ഉപയോഗങ്ങളും എഴുതുക.

56. ജലം ഏതെല്ലാം വിധത്തിലാണ് പ്രകൃതിയിൽ നിന്നു ലഭിക്കുന്നതു്

57. കുടിപ്പാൻ ശുദ്ധജലം കിട്ടുന്നതെങ്ങിനെ? 58. വായുവിൽ ഏതെല്ലാം സാധനങ്ങൾ ചേർന്നിരിക്കുന്നു. 59. മേൽ ചേർത്ത ചോദ്യത്തിലെ സാധനങ്ങൾ കലർന്നിരിക്കുന്നു എന്നറിയാൻ ചെയ്യുന്ന പരീക്ഷണങ്ങളേവ?

60. ഭൂമി, സൂര്യൻ ഇവയുടെ ചലനത്തെപ്പറ്റി അരിസ്ടോട്ടൽ, കോപ്പർ നിക്കസ് ഇവരുടെ സിദ്ധാന്തങ്ങളെന്താണ്? 61. ഗലീലിയോ മതാദ്ധ്യക്ഷന്മാരാൽ തടവിലാക്കപ്പെട്ടതെന്തുകൊണ്ട്? ന്യൂട്ടൻ പുതിയതായി കണ്ടുപിടിച്ച സിദ്ധാന്തം വി വരിക്കുക. 62. (a) സൂര്യഗ്രഹണം (b) ചന്ദ്രഗ്രഹണം എന്നാലെന്തു ?അവ എങ്ങിനെ സംഭവിക്കുന്നു? ചിത്രം വരച്ചു കാണിക്കുക. 63. പ്രകാശവർഷം എന്നാലെന്തു ? ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള വ്യതാസങ്ങളെന്താണ്.

64. ദഹനവും, ജലനവും തമ്മിലുള്ള വ്യത്യാസമെന്തു?

65. അണുപ്രാണികൾ എന്നാലെന്തു ? അവ എങ്ങിനെ വർദ്ധിക്കുന്നു. അവയെ എങ്ങിനെ നശിപ്പിക്കാം?