_5_ 66. എല്ലാ അണുപ്രാണികളും ദോഷകരങ്ങളാണോ? അല്ല എങ്കിൽ അവകൊണ്ടുള്ള ഗുണങ്ങളെതെല്ലാം ? 67.ജീവികളുടെ പ്രധാന വകുപ്പുകളുടെയും ഉപവകുപ്പുകളുടേയും പേർ എഴുതുക . 68. മിശ്രപദാർത്ഥങ്ങളും സംയുക്ത പദാർത്ഥങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെന്തെല്ലാം. 69. പഞ്ചസാരയും മണലും കൂടെ കലർന്ന ഒരു മിശ്രം തന്നാൽ നിങ്ങളവയെ എങ്ങിനെ വേർതിരിച്ചെടുക്കും? 70. ശബ്ദം ഉണ്ടാകുന്നതെങ്ങിനെയെന്ന്, രണ്ടുമൂന്നു പരീക്ഷണങ്ങൾ വിവരിച്ചു സ്ഥാപിക്കുക. 71. ശബ്ദത്തിന്നു സഞ്ചരിക്കാൻ ഒരു പദാർത്ഥമാവശ്യമാണെന്ന് എങ്ങിനെ തെളിയിക്കും? 12. വായുവിൽ ശബ്ദം എങ്ങിനെ സഞ്ചരിക്കുന്നു. 73. ദ്രാവണം' വിലയനം എന്നാലെന്തു്? (സംവൃക്തദ്രാവണം എന്നാലെന്തു? 74. വെള്ളം സാമാന്യമായി എല്ലാ വസ്തുക്കളേയും ലയിപ്പിക്കുന്ന വസ്തുവാണെന്നതുകൊണ്ടു അതിനെ ഏതേത് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. 75.ഹിമം ഉണ്ടാക്കുന്നതെങ്ങിനെ? 76.ഐസ്ക്രീം എങ്ങിനെയാണുണ്ടാക്കുക. 77.അന്തർലീനോഷ്ണം എന്നാലെന്തെന്നു വിശദമാക്കുക. 78.മർദ്ദശക്തിക്കും ഉൽകലന ബിന്ദുവിനും തമ്മിലെന്തു ബന്ധം. 79. മർദ്ദശക്തി ചുരുങ്ങിയാൽ വെള്ളം താഴ്ന്ന ഉഷ്ണനിലയിൽ തിളയ്ക്കും എന്നു കാണിക്കുന്നതിന്നു ഒരു പരീക്ഷണം എഴുതുക. 80. ഉഷ്ണമാപകയന്ത്രം എന്നാലെന്തു? 3 തരം ഉഷ്ണമാപകയന്ത്രങ്ങളേവ? അവ തമ്മിലുള്ള വ്യത്യാസങ്ങളെന്താണ്.
81.തവുക്കയുടെ ചിത്രം വരച്ചു അതിനെ വിവരിക്കുക. അതുകൊണ്ടുള്ള ഉപയോഗമെന്ത്? 82. ഭൂമി ഒരു വലിയ അയസ്കാന്തമാണെന്നു ആർ എങ്ങിനെ തെളിയിച്ചു. 83. വിദ്യുച്ഛക്തി പ്രവാഹം ആരാണു കണ്ടുപിടിച്ചത്? എങ്ങിനെ?